കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. ബാലതാരമായിട്ടാണ് അനുശ്രീ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നിരവധി പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗത്തെ പോലെ സുപരിചിതയായി മാറുകയായിരുന്നു അനുശ്രീ. അനുശ്രീയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു അനുശ്രീ ഛായാഗ്രാഹകനായ വിഷ്ണുവിനെ വിവാഹം കഴിച്ചത്.
എന്നാല്‍ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ പിന്നീട് വിള്ളലുകള്‍ വീഴുകയും ഇരുവരും പിരിയുകയും ചെയ്തത് വലിയ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ അനുശ്രീ പങ്കുവെക്കാറുണ്ട്. അനുശ്രീയുടെ കുഞ്ഞിനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച പുതിയ വീഡിയോയും ഒരേ സമയം കയ്യടിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന തന്റെ വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഷാപ്പില്‍ പോയി കള്ള് കുടിക്കുക എന്ന പ്രധാന പരിപാടി തന്നെ പിടിച്ചിരിക്കുകയാണ് അനുശ്രീ. ഇതിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും കളിയാക്കലും കിട്ടി .
എന്നാല്‍ ആ കമന്റുകള്‍ താന്‍ പ്രതീക്ഷിക്കുന്നതായാണ് അനുശ്രീ പറയുന്നത്. ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ വീഡിയോയില്‍ ആദ്യമായിട്ടാണ്' എന്ന് പറഞ്ഞാണ് അനുശ്രീയുടെ കള്ളുകുടി. കൂടാതെ ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം വീഡിയോയില്‍ അനുശ്രീ സംസാരിക്കുന്നുണ്ട്. അതേസമയം വീഡിയോയില്‍ അനുശ്രീ നോണ്‍ വെജ് കഴിക്കുന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കാരണം, നേരത്തെ ഒരു അഭിമുഖത്തില്‍ താനൊരു വെജിറ്റേറിയന്‍ ആണെന്ന് അനുശ്രീ പറഞ്ഞിട്ടുണ്ട്. താന്‍ ബ്രാഹ്‌മണ കുടുംബമാണ്, അതുകൊണ്ട് പ്യുയര്‍ വെജ്ജ് ആയിരുന്നു എന്നാണ് നേരത്തെ അനുശ്രീ പറഞ്ഞിരുന്നത്. കല്യാണ ശേഷമാണ് ബീഫ് കഴിച്ചത് എന്നും അതേ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി . അതേസമയം അനുശ്രീയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ബാലതാരമായി സീരിയലില്‍ എത്തിയതാണ് അനുശ്രീക്ക് നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമാകാന്‍ സാധിച്ചു.
Content Highlight: #iamin #Brahminfamily #started #eating #aftermarriage #Anushree #openup




























