---
title: "#gopisundar | സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗോപി സുന്ദറിന്റെ പുതിയ ചിത്രം; വൈറൽ ചിത്രം കാണാം "
english_title: "#gopisundar  Gopi Sundar's new film is discussed on social media; See the viral image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140100/gopisundar-gopi-sundars-new-film-is-discussed-on-social-media-see-the-viral-image"
published_at: "2023-08-18T23:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfb58f9fa19_gopi.jpg"
keywords: []
---

# #gopisundar | സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗോപി സുന്ദറിന്റെ പുതിയ ചിത്രം; വൈറൽ ചിത്രം കാണാം 

> **Lead Summary:** **സോ**ഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമങ്ങളും നിരന്തരം നേരിടേണ്ടി വരുന്ന താരമാണ് അദ്ദേഹം.

## Article Content

**സോ**ഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമങ്ങളും നിരന്തരം നേരിടേണ്ടി വരുന്ന താരമാണ് അദ്ദേഹം.

കരിയറിനേക്കാള്‍ സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെയും പേരിലാണ് അടുത്തിടെയായി ഗോപി സുന്ദറിന്റെ പേര് ചര്‍ച്ചയാകാറുള്ളത്.

വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച്‌ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചര്‍ച്ചയായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് താൻ അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം ഗോപി സുന്ദര്‍ വെളിപ്പെടുത്തിയത്.

ഇരുവരും ഭാര്യഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. അതിനു മുൻപ് ഗായിക അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.

അപ്രതീക്ഷിതമായാണ് ഇരുവരും വേര്‍പിരിഞ്ഞതും ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഇൻസ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച്‌ ഗോപി സുന്ദര്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു.

രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്തു. അതുവരെ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് എല്ലാമുള്ള മറുപടി ആയിരുന്നു അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം. എന്നാല്‍ പിന്നീട് അമൃതയുടെ പിറന്നാളിന് ഗോപി സുന്ദര്‍ ആശംസകളുമായി എത്താതിരുന്നത് വീണ്ടും ആരാധകരെ സംശയത്തിലാക്കി.

ഗോസിപ്പുകള്‍ അവസാനിപ്പിക്കാൻ വേണ്ടി മാത്രം പങ്കുവച്ച ചിത്രമായിരുന്നോ എന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയുണ്ടായി. ഗോപി സുന്ദറും അമൃതയും പങ്കുവയ്ക്കുന്ന പുതിയ പോസ്റ്റുകള്‍ക്ക് താഴെയെല്ലാം നിങ്ങള്‍ പിരിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ എത്തുന്നുണ്ട്.

അതിനിടെ ഗോപി സുന്ദറിന്റെ പുതിയൊരു ചിത്രവും ചര്‍ച്ചയാവുകയാണ്‌. പ്രിയ നായര്‍ എന്നൊരു യുവതി പങ്കിട്ട ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഗോപി സുന്ദറിനെ ആണ് കാണുന്നത്.

ഇതോടെ ആരാണിത് എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു സോഷ്യല്‍ മീഡിയ. ഗോപി സുന്ദര്‍ അവസാനം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ പ്രിയയെ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണോ. ഇതാണോ പുതിയ പ്രണയിനി എന്നൊക്കെയാണ് ചിലരുടെ സംശയങ്ങള്‍. പ്രിയ ഒരു ആര്‍ട്ടിസ്റ്റാണെന്ന് സോഷ്യല്‍ മീഡിയ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള സൂചനകള്‍ ഒന്നുമില്ല. അത്തരം പ്രചാരണങ്ങള്‍ ശരിവയ്ക്കുന്ന ഒന്നും തന്നെ വൈറലാകുന്ന ചിത്രത്തിലുമില്ല. കൂടാതെ മാസങ്ങള്‍ക്ക് മുൻപ് പ്രിയ പങ്കുവച്ച ഒരു ചിത്രം കൂടിയാണിത്.

ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ 'ഹാപ്പി 16 ഗോപ്സ്' എന്ന ക്യാപ്‌ഷനോടെ പ്രിയ പങ്കുവച്ച ചിത്രം കുത്തിപൊക്കിയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്. അതേസമയം ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനം അമൃത ആഘോഷമാക്കിയിരുന്നു.

എന്റെ ബര്‍ത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും അമൃത പങ്കുവയ്ക്കുകയുണ്ടായി.

എന്തായാലും പുതിയ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഇവര്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം ഇത്തരത്തിലുള്ള സൈബറാക്രമണങ്ങളെയൊന്നും താൻ കാര്യമാക്കാറില്ലെന്ന് ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/140100/gopisundar-gopi-sundars-new-film-is-discussed-on-social-media-see-the-viral-image)