---
title: "#Transgendercouple | ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നു -പവലിന്റെ വൈറൽ കുറിപ്പ് വായിക്കാം "
english_title: "#Transgendercouple #decision #one #biggest #life #read #Povel #viralpost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140099/transgendercouple-decision-one-biggest-life-read-povel-viralpost"
published_at: "2023-08-18T23:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfb3329b292_paval.jpg"
keywords: []
---

# #Transgendercouple | ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നു -പവലിന്റെ വൈറൽ കുറിപ്പ് വായിക്കാം 

> **Lead Summary:** ** സ**മൂഹ മാധ്യമങ്ങള്‍ വഴി മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ട്രാൻസ്ജെൻഡര്‍ ദമ്പതികളാണ് പവലും സിയയും.

## Article Content

** സ**മൂഹ മാധ്യമങ്ങള്‍ വഴി മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ട്രാൻസ്ജെൻഡര്‍ ദമ്പതികളാണ് പവലും സിയയും.

ഇരുവരുടെയും ദാമ്പത്യവും തുടര്‍ന്ന് ട്രാൻസ്‌മെൻ ആയ പവല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയതുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ കേരളം മുഴുവൻ കണ്ടതും ആഘോഷിച്ചതുമാണ്.

ട്രാൻസ് വുമണായ സിയയുടെ കുഞ്ഞിനെ പവല്‍ ഗര്‍ഭം ധരിച്ചത് മുതല്‍ പലരും പല ആശങ്കകളും പങ്കുവച്ചിരുന്നു. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുകയും പലരും ഉന്നയിച്ച ആശങ്കകള്‍ എല്ലാം അവസാനിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അന്ന് തങ്ങള്‍ എടുത്ത ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇരുവരും. ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള തങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന് ഇരുവരും വ്യക്തമാക്കുന്നത്.

***

ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങള്‍ അന്ന് എടുത്തത്. അതിന്റെ ഭാരം അത്രമേല്‍ അത് അനുഭവിച്ചവര്‍ക്ക് ഒക്കെയും അറിയാം. എങ്കില്‍ കൂടി ഞങ്ങള്‍ക്ക് അത് പതിന്മടങ്ങായിരുന്നു. *

*പക്ഷെ ഈ നിമിഷങ്ങള്‍ക്കുള്ള കാത്തിരിപ്പ് എന്തോ, ഒന്നും അറിഞ്ഞില്ല. എവിടെയൊക്കെയോ ആര്‍കൊക്കെയോ കളി പന്തുകളായി, വേഷം കെട്ടുകളായി. അവരുടെ അന്നമാക്കി. ജീവിതം മടുക്കുന്ന വെറുക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു. *

*സങ്കടം വന്നാലും സന്തോഷം വന്നാലും നിറയുന്ന കണ്ണുകളും മനസ്സുമുള്ള മനുഷ്യരാണ് ഞങ്ങളും. പക്ഷെ എല്ലാം ഈ ചിരിയില്‍ ഒതുങ്ങട്ടെ. ജീവിതം അത് ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. *

*മറ്റു വാക്കുകള്‍ക്ക് കാത് കൊടുത്ത് അതിന് പുറകെ പോകുമ്ബോള്‍ തീരുന്നത് നമ്മുടെ ജീവിതത്തിന്റെ പേജുകളാണ്. മരണം വരെ ഓര്‍ത്തിരിക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കാനും നമ്മെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്യുക. *

*അതിന്റെ ഒരു ഭാഗം മാത്രമാണ് ഇത്. ഞങ്ങള്‍ക്ക് ഇത് സമ്മാനിച്ച @moments_redefined_lifecasting ന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.*

*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/140099/transgendercouple-decision-one-biggest-life-read-povel-viralpost)