#KBGaneshKumar |മമ്മൂട്ടിക്ക് എന്നോട് എന്തോ വിരോധമാണ്, പുള്ളിക്ക് എന്നെ ഇഷ്ടമല്ല - ഗണേഷ് കുമാര്‍

#KBGaneshKumar |മമ്മൂട്ടിക്ക് എന്നോട് എന്തോ വിരോധമാണ്, പുള്ളിക്ക് എന്നെ ഇഷ്ടമല്ല - ഗണേഷ് കുമാര്‍
2023-08-18T23:09:00 | By Susmitha Surendran

മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്, പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ല എന്നാണ് ഗണേഷ് പറയുന്നത്. ന്യൂസ് 18നോട് ആണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

”ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷമായി. അവസാനമായി അഭിനയിച്ചത് കിംഗ് സിനിമയിലായിരുന്നു.”

”എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. ലഭിച്ച അവസരങ്ങള്‍ സ്വീകരിച്ചതല്ലാതെ, ആരോടും പോയി എനിക്ക് ഒരു അവസരം തരണമെന്ന് പറഞ്ഞിട്ടില്ല. ദൈവം അതിനൊരു അവസരം തന്നിട്ടില്ല.”

”വിശുദ്ധ ഖുറാനില്‍ പറയുന്നത് പോലെ, നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്.

അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്.” ”കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസുള്ളപ്പോഴാണ്. ഞാന്‍ അന്ന് സിനിമയില്‍ ഒന്നുമില്ല.”

”കോളേജ് വിദ്യാര്‍ത്ഥിയാണ്. അന്ന് പരിചയപ്പെട്ടതാണ്. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുത്തതാണ്. പക്ഷെ പുള്ളിക്ക് എന്തുകൊണ്ടോ ഒരു വിരോധം പോലെ. കാര്യം മനസിലായിട്ടില്ല” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Content Highlight: #Actor #MLA #KBGaneshKumar #Mammootty #does #notlike #him.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup