---
title: "#neerajmadhav | കഴിവിന് അനുസരിച്ചുള്ള നല്ല വേഷങ്ങള്‍ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ല -നീരജ് മാധവ്"
english_title: "#neerajmadhav #NeerajMadhav #says #doesn't #often #get #goodroles #according #talent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140094/neerajmadhav-neerajmadhav-says-doesnt-often-get-goodroles-according-talent"
published_at: "2023-08-18T22:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfaa73788fc_neeraj.jpg"
keywords: []
---

# #neerajmadhav | കഴിവിന് അനുസരിച്ചുള്ള നല്ല വേഷങ്ങള്‍ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ല -നീരജ് മാധവ്

> **Lead Summary:** ** ക**ഴിവിന് അനുസരിച്ചുള്ള നല്ല വേഷങ്ങള്‍ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടൻ നീരജ് മാധവ്. പല തവണ ഇത്തരത്തില്‍ ചിന്തിച്ച്‌ പോയിട്ടുണ്ടെന്നും നീരജ് മാധവ് പറഞ്ഞു.

## Article Content

** ക**ഴിവിന് അനുസരിച്ചുള്ള നല്ല വേഷങ്ങള്‍ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടൻ നീരജ് മാധവ്. പല തവണ ഇത്തരത്തില്‍ ചിന്തിച്ച്‌ പോയിട്ടുണ്ടെന്നും നീരജ് മാധവ് പറഞ്ഞു.

പുത്തൻ ചിത്രമായ ആര്‍ഡിഎക്സിന്റെ പ്രമോഷൻ വേളയിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കരിയറില്‍ ഇതുവരെ ലഭിച്ച വേഷങ്ങള്‍ നോക്കുമ്ബോള്‍ പലപ്പോഴും അര്‍ഹിച്ച വേഷങ്ങള്‍ ലഭിച്ചിരുന്നില്ല, അതല്ലെങ്കില്‍ തനിക്ക് ചെയ്യുവാൻ കഴിയുമെന്ന് ഉറപ്പുള്ള പല കഥാപാത്രങ്ങളും ലഭിച്ചില്ല.

ആദ്യ സിനിമയില്‍ വെറും രണ്ട് സീനില്‍ മാത്രമാണ് മുഖം കാണിക്കാനായത്, അവസരങ്ങള്‍ പലപ്പോഴും വരാതിരുന്നപ്പോള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാമെന്ന ചിന്ത വന്നപ്പോഴാണ് ബോളിവുഡില്‍ ഫാമിലിമാൻ എന്ന സീരിസിനുവേണ്ടി വിളി വന്നത്.

മനോജ് വാജ്പേയി, രാജൻ ഡികെ എന്നിവര്‍ക്കൊപ്പമാണ് അഭിനയിക്കേണ്ടിയിരുന്നത്. അതിനാല്‍ ക്ഷണം കിട്ടിയപ്പോഴെ ഇത്രയും നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാൻ ലഭിച്ച അവസരം താൻ നഷ്ട്ടമാക്കിയില്ലെന്നും താരം പറഞ്ഞു.

ആര്‍ഡിഎക്സിലെ തന്റെ റോള്‍ നല്ല ഒന്നാണെന്നും താരം വ്യക്തമാക്കി. ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് റിലീസ് ചെയ്യുക. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിലാണ് ആര്‍ഡിഎക്സ് സിനിമ പുറത്തിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/140094/neerajmadhav-neerajmadhav-says-doesnt-often-get-goodroles-according-talent)