---
title: "#lokeshKanagaraj  |  ആഡംബര വാഹനം സ്വന്തമാക്കി ലോകേഷ് കനകരാജ്; വില കേട്ട് ഞെട്ടി പ്രേക്ഷകർ"
english_title: "#LokeshKanagaraj #owns #luxuryvehicle #audience #shocked #hear #price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140032/lokeshkanagaraj-owns-luxuryvehicle-audience-shocked-hear-price"
published_at: "2023-08-18T19:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df7bcce00e7_lokesh.jpg"
keywords: []
---

# #lokeshKanagaraj  |  ആഡംബര വാഹനം സ്വന്തമാക്കി ലോകേഷ് കനകരാജ്; വില കേട്ട് ഞെട്ടി പ്രേക്ഷകർ

> **Lead Summary:** ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം 'ലിയോ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാൽ ഇപ്പോൾ ലോകേഷ് കനകരാജ് ആഡംബര വാഹനം സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.ലോകേഷ് ഒരു കോടി 70 ലക്ഷം രൂപയുടെ ആഡംബര വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

## Article Content

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം 'ലിയോ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാൽ ഇപ്പോൾ ലോകേഷ് കനകരാജ് ആഡംബര വാഹനം സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.ലോകേഷ് ഒരു കോടി 70 ലക്ഷം രൂപയുടെ ആഡംബര വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

വമ്പൻ ഹിറ്റായ 'വിക്ര'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ലോകേഷ് കനകരാജില്‍ ആരാധകര്‍ക്ക് പ്രതീക്ഷ വാനോളമാണ് ഉള്ളത് .രജനികാന്തിന്റെ 'ജയിലര്‍' റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ സംവിധായകൻ ലോകേഷ് കനകരാജിന് വിജയ് നായകനാകുന്ന 'ലിയോ'യിലൂടെ അതെല്ലാം മറികടക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ വിജയമായിരുന്നു. കോളിവുഡിലെ പ്രീ റിലീസ് ബിസിനസില്‍ ചിത്രം ഇതിനകം ഒന്നാമത് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/140032/lokeshkanagaraj-owns-luxuryvehicle-audience-shocked-hear-price)