#Sneha | 'എല്ലാവരും ഇതെങ്ങനെ എടുക്കുമെന്നറിയില്ല, വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്', സ്നേഹ ശ്രീകുമാർ

#Sneha | 'എല്ലാവരും ഇതെങ്ങനെ എടുക്കുമെന്നറിയില്ല, വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്', സ്നേഹ ശ്രീകുമാർ
2023-08-18T17:29:00 | By Susmitha Surendran

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചെത്താറുണ്ട്. അടുത്തിടെയാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിച്ചത്.

കേദർ എന്നാണ് കുഞ്ഞിന്റെ പേര്. സ്നേഹ ഗർഭിണി ആയെന്ന വാർത്തയും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ഏറെ ആവേശത്തോടെയാണ് ഇവരുടെ ആരാധകർ സ്വീകരിച്ചത്. പ്രസവത്തിന് കുറച്ച് ദിവസം മുമ്പ് വരെ സ്നേഹ അഭിനയത്തിൽ സജീവമായിരുന്നു.


ഇപ്പോഴിതാ, പ്രസവശേഷം കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്.

'രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാൻ വന്നത്. മെസ്സിയുടെ ഭാര്യ ഒമ്പതുമാസം ഗർഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാൻ നിൽക്കുന്നത് കാണിക്കുന്ന എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവിൽ നടന്നത്',

'ഞങ്ങളുടെ കോമ്പിനേഷൻ വർക്ക് ആയതുകൊണ്ടാണ് അവധി തീരും മുൻപേ ഞാൻ ജോയിൻ ചെയ്തത്. ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ് എന്നതാണ്.

ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്', സ്നേഹ വീഡിയോയിൽ പറഞ്ഞു. നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39-ാം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്.

Content Highlight: #birth #Sneha #sharing #news #her #arrival #shootinglocation #her #baby.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup