---
title: "മുടിയനും ശിവാനിയും വേറിട്ട ലുക്കില്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: "Keshu surprised everyone by posing as a woman the other day. Salt and pepper again captivates the audience with its eventful moments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1400/keshu-surprised-everyone-by-posing-as-a-woman-the-other-day-salt-and-pepper-again-captivates-the-audience-with-its-eventful-moments"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8ff5e50dd85_uppum mulam 4.jpg"
keywords: []
---

# മുടിയനും ശിവാനിയും വേറിട്ട ലുക്കില്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** ഒരു കുടുംബാന്തരീക്ഷത്തില്‍ പ്രേഷകരെ ചിരിപ്പിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും .കഴിഞ്ഞ ദിവസം സ്ത്രീ വേഷത്തിലെത്തി കേശു എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വീണ്ടും സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് ഉപ്പും മുളകും. . സമൂഹ മാധ്യമങ്ങളില്‍ നിറയെ കേശുവിന്റെ സ്ത്രീ വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു തരംഗമായത്. ഇപ്പോഴിതാ മുടിയന്‍ എന്ന വിഷ്ണുവും സഹോദരി ശിവാനിയും തമ്മിലുള്ള വേറിട്ട ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്.ഉപ്പും മുളകും പരമ്പരയില്‍ വിഷ്ണുവായിട്ടെത്തുന്ന ഋഷിയുടെ സഹോദരിയായിട്ടാണ് ശിവാനി അഭിനയിക്കുകയാണെങ്കിലും പുറത്തും ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്.

## Article Content

ഒരു കുടുംബാന്തരീക്ഷത്തില്‍ പ്രേഷകരെ ചിരിപ്പിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും .കഴിഞ്ഞ ദിവസം സ്ത്രീ വേഷത്തിലെത്തി കേശു എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വീണ്ടും സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് ഉപ്പും മുളകും. . സമൂഹ മാധ്യമങ്ങളില്‍ നിറയെ കേശുവിന്റെ സ്ത്രീ വേഷത്തിലുള്ള ചിത്രങ്ങളായിരുന്നു തരംഗമായത്. ഇപ്പോഴിതാ മുടിയന്‍ എന്ന വിഷ്ണുവും സഹോദരി ശിവാനിയും തമ്മിലുള്ള വേറിട്ട ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്.ഉപ്പും മുളകും പരമ്പരയില്‍ വിഷ്ണുവായിട്ടെത്തുന്ന ഋഷിയുടെ സഹോദരിയായിട്ടാണ് ശിവാനി അഭിനയിക്കുകയാണെങ്കിലും പുറത്തും ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്.

മുടിയന്‍ ചേട്ടനൊപ്പം കൂടി ഡാന്‍സ് കളിക്കുന്ന ശിവാനിയുടെ വീഡിയോസ് നേരത്തെ വൈറലായിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തും വ്യത്യസ്തമായ ഡാന്‍സ് പ്രകടനമാവുമായി ഇരുവരും എത്തിയിരുന്നു.ഇപ്പോഴിതാ രസകരമായൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹാര്‍ലി ക്വീനും ജോക്കറും ആയിട്ടാണ് ശിവാനിയും ഋഷിയും എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള മേക്കോവര്‍ വീഡിയോയും പുറത്ത് വിട്ടിരുന്നു. 'ഞാനിന്ന് മുടി സ്‌ട്രെയിറ്റ് ചെയ്യുകയാണെന്ന് മുടിയന്‍ പറഞ്ഞപ്പോള്‍ ചരിത്രത്തിലാധ്യമായി സംഭവിക്കുന്നതാണെന്ന് ശിവാനി അഭിപ്രായപ്പെടുന്നു.അങ്ങനെ ഞാനിന്ന് മുടി സ്‌ട്രെയിറ്റ് ചെയ്യുകയാണ്.

എന്റെയും ഇവളുടെയും കോലം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്നുമായിരുന്നു മേക്കോവര്‍ വീഡിയോയ്ക്ക് തൊട്ട് മുന്‍പായി മുടിയനും ശിവാനിയും പറഞ്ഞിരിക്കുന്നത്. വളരെ സമയമെടുത്താണ് മുടിയന്റെ മുടി സ്‌ട്രെയിറ്റ് ചെയ്യുന്നതിനടക്കം ഒരുപാട് സമയം എടുത്തെങ്കിലും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മേക്കോവര്‍ ആയിരുന്നു.അടുത്തിടെ ഒരു ലൈഫ് സ്റ്റൈല്‍ സ്വാപിംഗ് വീഡിയോയും ഇരുവരും ഷെയര്‍ ചെയ്തിരുന്നു. മുടിയന്‍ ശിവാനിയായിട്ടും ശിവാനി മുടിയനുമായിട്ടും ഒരു ദിവസം കഴിയുക എന്നതായിരുന്നു വീഡിയോയുടെ ഇതിവൃത്തം. ഋഷിയുടെ സ്‌റ്റൈല്‍ അനുകരിക്കാന്‍ പോയ ശിവാനിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പണിയൊന്നും ചെയ്യാതെ ഇഷ്ടത്തിന് ഭക്ഷണം കഴിച്ച് ഇരിക്കാന്‍ പറ്റി. എന്നാല്‍ മുടിയന് അത്ര സുഖകരമായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/1400/keshu-surprised-everyone-by-posing-as-a-woman-the-other-day-salt-and-pepper-again-captivates-the-audience-with-its-eventful-moments)