#gufilm | കല്ലുവിൽ നിന്ന് മിന്നയിലേക്ക്, 'ഗു' ടൈറ്റില്‍ ലുക്ക് പുറത്ത്

#gufilm | കല്ലുവിൽ നിന്ന് മിന്നയിലേക്ക്,  'ഗു' ടൈറ്റില്‍ ലുക്ക് പുറത്ത്
2023-08-18T17:00:00 | By Susmitha Surendran

മാളികപ്പുറം ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയുടെ പുതിയ ചിത്രം അരങ്ങിൽ ഒരുങ്ങുന്നു. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത അമാനുഷിക ഹൊറർ ഫാന്റസി ചിത്രമാണ് 'ഗു'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് അണിയറക്കാര്‍ പുറത്തിറങ്ങി

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവനന്ദയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇത് കുട്ടികളുടെ ഹൊറർ ചിത്രമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ പോസ്റ്ററിൽ തന്നെ പല നിഗൂഢതകളും ഒളിഞ്ഞിരിക്കുന്നതായി കാണാം.

ഒരു തെയ്യത്തിന്റെ രൂപവും അതിൽ തീ പാറുന്നതായും പോസ്റ്ററിൽ കാണാൻ സാധിക്കും. മാളികപ്പുറത്തിനു ശേഷം ദേവനന്ദയും സൈജു കുറുപ്പും ഒന്നിക്കുന്ന ചിത്രമാണിത്.

മുന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. മുന്ന എന്ന കുട്ടി ഒരു തറവാട്ടിലേക്ക് എത്തുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.

'വിസ്പേർസ്‌ ഓഫ് ഡാർക്‌നെസ്സ്: ആൻഷ്യന്റ് ടെറോർസ് റീസർഫസ് അണ്ടർ മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ആൻഡ് ഡിറക്ടഡ് ബൈ മനു രാധാകൃഷ്ണൻ' എന്ന് നൽകിക്കൊണ്ടാണ് ദേവനന്ദന ഇൻസ്റാഗ്രാമിലൂടെ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

അശ്വതി മനോഹർ, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവാണ്, എഡിറ്റിംഗ്‌ – വിനയൻ എം.ജി, സംഗീതം - ജോനാഥൻ ബ്രൂസ്, കലാസംവിധാനം – ത്യാഗു തവനൂർ, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ദിവ്യാ ജോബി.

നിർമ്മാണ നിർവ്വഹണം – എസ്. മുരുകൻ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്ങ് – എൻ ഹരികുമാർ, വിഎഫ്എക്സ് – ദ്രാവിഡ ക്രീയേഷൻസ്, സ്റ്റിൽസ് – രാഹുൽ രാജ് ആർ, ഡിസൈൻസ് – ആർട്മോങ്ക് നിർവ്വഹിക്കുന്നു.

Content Highlight: #From #Kallu #Minna #Gu #title #look #out

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup