ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുൻനിര നായികമാർക്ക് പലർക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പലരുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇതിനകം ചർച്ചയായതുമാണ് . അക്കൂട്ടത്തിൽ ഒരാളാണ് നടിയും അവതാരകയുമായ കല്യാണി രോഹിത്.
ബാലതാരമായി കരിയർ ആരംഭിച്ച കല്യാണി ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മുല്ലവള്ളിയും തേന്മാവും, പരുന്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിലും കല്യാണി ശ്രദ്ധനേടി. അതിനു ശേഷമാണു അവതാരകയായി താരം തിളങ്ങുന്നത്. സ്റ്റാർ വിജയ്, സീ തുടങ്ങിയ ജനപ്രിയ ചാനലുകളിൽ അവതാരകയായി കല്യാണി എത്തിയിരുന്നു . വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ കല്യാണി സിനിമ വേണ്ടെന്ന് വയ്ക്കാൻ കാരണമായത് കാസ്റ്റിംഗ് കൗച്ച് അനുഭവം തന്നെയാണ് .
മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ കല്യാണി ഇത് തുറന്നു പറയുകയും ചെയ്തു. ഒരു വലിയ ചാനലിൽ നിന്ന് ഒരു ഷോ ഹോസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. അതിലെ ഒരു അവതാരകൻ എന്നോട് ബാറിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കി. അതുപോലെ ഞാൻ നായികയായി അഭിനയിക്കുന്ന സമയത്ത് അമ്മയോട് ഞാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യുമോ എന്ന് ചോദിച്ചു .
അമ്മയ്ക്ക് അത് മനസ്സിലായില്ല. അതിനു ശേഷമാണ് പ്രൊഡ്യൂസർ അഡ്ജസ്റ്മെന്റ് എന്താണെന്ന് പറഞ്ഞത്. അതിനു ശേഷമാണ് വീട്ടുകാർ എല്ലാവരും ചേർന്ന് ഇനി സിനിമയിൽ അഭിനയിക്കേണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു . പിന്നീട് വിജയ് ടിവിയിൽ അവതാരകയാകാൻ അവസരം ലഭിച്ചു. 2013 ൽ ഡോക്ടറായ രോഹിത്തിനെ വിവാഹം ചെയ്ത കല്യാണി ഇപ്പോൾ അമേരിക്കയിലാണെന്നാണ് അറിയുന്നത്.
ഇവർക്ക് വയസ്സുള്ള ഒരു മകളും ഉണ്ട്. അതേസമയം, നട്ടെലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കല്യാണി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. 2016 ൽ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് പൂർണമായി വിജയിച്ചില്ല. ശേഷം മകളെ പ്രസവിച്ചു. ഇപ്പോൾ വീണ്ടും വേദന തിരിച്ചെത്തിയിരിക്കുകയാണ്. തുടർന്ന് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിയതായി വന്നു എന്നാണ് താരം പറഞ്ഞത്.
Content Highlight: #Asked #mother #she #make #adjustment #happened #actressKalyani

































