---
title: "#viral | സൂര്യകാന്തി പാടം പൂത്തതിന് പിന്നാലെ നഗ്ന ഫോട്ടോ ഷൂട്ട്; പുലിവാല് പിടിച്ച് ഫാം ഉടമ"
english_title: "#nude #photoshoot #after #sunflower #field #bloomed #owner #farm #holding #tiger's #tail!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139979/nude-photoshoot-after-sunflower-field-bloomed-owner-farm-holding-tigers-tail"
published_at: "2023-08-18T16:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df4a48334bd_flower.jpg"
keywords: []
---

# #viral | സൂര്യകാന്തി പാടം പൂത്തതിന് പിന്നാലെ നഗ്ന ഫോട്ടോ ഷൂട്ട്; പുലിവാല് പിടിച്ച് ഫാം ഉടമ

> **Lead Summary:** തമിഴ്നാട്ടില്‍ സൂര്യകാന്തിപ്പാടങ്ങള്‍ പൂത്താല്‍, സാമൂഹിക മാധ്യമങ്ങളില്‍ സൂര്യകാന്തി പൂവിനൊപ്പം നില്‍ക്കുന്ന സെല്‍ഫികളും ഫോട്ടോകളും കൊണ്ട് നിറയും. പിന്നാലെ സൂര്യകാന്തി പാടത്തേക്ക് മലയാളി സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയെന്ന വാര്‍ത്തകളുടെ വരവായി.

## Article Content

തമിഴ്നാട്ടില്‍ സൂര്യകാന്തിപ്പാടങ്ങള്‍ പൂത്താല്‍, സാമൂഹിക മാധ്യമങ്ങളില്‍ സൂര്യകാന്തി പൂവിനൊപ്പം നില്‍ക്കുന്ന സെല്‍ഫികളും ഫോട്ടോകളും കൊണ്ട് നിറയും. പിന്നാലെ സൂര്യകാന്തി പാടത്തേക്ക് മലയാളി സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയെന്ന വാര്‍ത്തകളുടെ വരവായി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. വിശാലമായ പാടത്ത് പൂത്ത് നില്‍ക്കുന്ന, കാറ്റത്ത് ഇളകിയാടുന്ന സൂര്യകാന്തി പൂക്കള്‍, മറ്റ് പൂക്കളില്‍ നിന്നും ഒരു പടിക്ക് മുന്നിലാണെന്നത് തന്നെ കാരണം.

ബ്രിട്ടനില്‍ സൂര്യകാന്തി കൃഷി ചെയ്ത ഒരു കര്‍ഷകന്‍ ഇപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാടം മുഴുവനും പൂത്ത് നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണാനെത്തുന്ന ചില സന്ദര്‍ശകര്‍ നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചതായിരുന്നു ഫാം ഉടമയെ പ്രതിസന്ധിയിലാക്കിയത്.

ഹെയ്‌ലിംഗ് ഐലൻഡിലെ സാം വില്‍സണിന്‍റെ സ്റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തിപ്പൂക്കള്‍ കാണാനെത്തുന്നവര്‍ നഗ്ന ഫോട്ടോയ്ക്ക് വേണ്ടി വസ്ത്രമുരിയുന്നത് വര്‍ദ്ധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫാം നടത്തിപ്പുകാരനായ സാം, ഫോട്ടോഷൂട്ടിനായി ആളുകള്‍ നഗ്നരാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/139979/nude-photoshoot-after-sunflower-field-bloomed-owner-farm-holding-tigers-tail)