---
title: "#viralvideo | ഡോറില്‍ തൂങ്ങിക്കിടന്ന്  ലോക്കല്‍ ട്രെയിനില്‍ പെണ്‍കുട്ടിയുടെ അപകടയാത്ര; ഞെട്ടിപ്പിക്കുന്ന വീഡിയോ  "
english_title: "#Accidental #journey #girl #local #train #hanging #from #door #Shocking #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139907/accidental-journey-girl-local-train-hanging-from-door-shocking-video"
published_at: "2023-08-18T12:47:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df1b3648acd_viral.jpg"
keywords: []
---

# #viralvideo | ഡോറില്‍ തൂങ്ങിക്കിടന്ന്  ലോക്കല്‍ ട്രെയിനില്‍ പെണ്‍കുട്ടിയുടെ അപകടയാത്ര; ഞെട്ടിപ്പിക്കുന്ന വീഡിയോ  

> **Lead Summary:** ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. തിരക്കേറിയ ട്രെയിനില്‍ വാതിലില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

## Article Content

ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്. തിരക്കേറിയ ട്രെയിനില്‍ വാതിലില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

> ഫുട്ബോര്‍ഡില്‍ കാലുകള്‍ തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് പെണ്‍കുട്ടിയുടെ യാത്ര. മറ്റൊരു യാത്രക്കാരനാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. "എല്ലാ നോൺ എസി ലോക്കലും സാവധാനം ഷട്ട് ഡൗൺ ചെയ്യുക," ഒരു ഉപയോക്താവ് പറഞ്ഞു.

മറ്റ് ട്രെയിനുകള്‍ അടച്ച വാതിലുകളോടെയാണ് ഓടുന്നത്, ഇത് ട്രെയിനിന്‍റെ ഫുട്‌ബോർഡിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ അപകടസാധ്യത കുറയ്ക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

[**https://twitter.com/i/status/1691836361916170590**](https://twitter.com/i/status/1691836361916170590)

> “മുംബൈ നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഓരോ മുംബൈക്കാരനും നടത്തുന്ന സാഹസങ്ങളെക്കുറിച്ച് പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കൃത്യസമയത്ത് ജോലിസ്ഥലത്തോ കോളേജിലോ എത്താന്‍ വേണ്ടിയാണ് സൂചി കുത്താന്‍ പോലും ഇടമില്ലാത്ത ട്രെയിനില്‍ കയറിപ്പറ്റുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/139907/accidental-journey-girl-local-train-hanging-from-door-shocking-video)