---
title: "ഷാരുഖിന്റെ ശരീരത്തോട് ഇഷ്ടക്കുറവുണ്ടായിരുന്നില്ല; ഫറ ഖാന്‍"
english_title: "There was no dislike for Shah Rukh's body; Farah Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13986/there-was-no-dislike-for-shah-rukhs-body-farah-khan"
published_at: "2021-12-02T12:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a869d9d3310_sharooghan.jpg"
keywords: []
---

# ഷാരുഖിന്റെ ശരീരത്തോട് ഇഷ്ടക്കുറവുണ്ടായിരുന്നില്ല; ഫറ ഖാന്‍

> **Lead Summary:** അടുത്ത സുഹൃത്തുക്കളാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാനും കോറിയോഗ്രാഫര്‍ ഫറ ഖാനും. ഷാരൂഖിന്റെ മിക്ക ചിത്രങ്ങളുടെയും പിന്നണിയില്‍ ഫറയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ആദ്യം ഫറ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍ ആയിരുന്നു.

## Article Content

അടുത്ത സുഹൃത്തുക്കളാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാനും കോറിയോഗ്രാഫര്‍ ഫറ ഖാനും. ഷാരൂഖിന്റെ മിക്ക ചിത്രങ്ങളുടെയും പിന്നണിയില്‍ ഫറയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ആദ്യം ഫറ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍ ആയിരുന്നു.

ഓം ശാന്തി ഓം വന്‍ എന്നായി ഈ സിനിമ ദീപിക പദുക്കോണിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ചിത്രം വലിയ വിജയമായി മാറി. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ, ഷാരുഖിന്റെ സിക്‌സ്പാക്കിനെ കുറിച്ച് ഫറ ഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫറയുടെ വാക്കുകള്‍

ചിത്രീകരണം നടക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത് . ചിത്രത്തില്‍ ഷാരൂഖ് സിക്‌സ്പാക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് എത്തുന്നത് ഗാനത്തിന്റെ ചിത്രീകരണം എന്നെ സംബന്ധിച്ച് ഒരു നല്ല ഓര്‍മ്മയല്ലായിരുന്നു എന്നും ഫറ പറയുന്നു.

എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു എന്നാണ് പറയുന്നത്. ഓരോ തവണയും ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ ഞാന്‍ അടുത്ത ബക്കറ്റില്‍ ഛര്‍ദ്ദിക്കുമായിരുന്നു.

പക്ഷേ അത് ഷാറൂഖിന്റെ ശരീരത്തോടുള്ള ഇഷ്ട കുറവുണ്ടായിരുന്നില്ല. ഷാരൂഖിന്റെ ബോഡി വളരെ നല്ലതായിരുന്നു. എന്നാല്‍ ഷാരൂഖിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നു. എനിക്കെന്നാല്‍ വ്യക്തിപരമായി സിക്‌സ് പാക്ക് ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തി അല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/13986/there-was-no-dislike-for-shah-rukhs-body-farah-khan)