---
title: "#viral | രജനി സ്റ്റെലില്‍ കവാലായ്യ ഡാന്‍സില്‍ ചുവടുവച്ച് ജപ്പാനീസ് അംബാസിഡര്‍‌; വീഡിയോ വൈറല്‍"
english_title: "#Japanese #Ambassador #steps #Kavalayya #dance #RajiniStyle  #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139717/japanese-ambassador-steps-kavalayya-dance-rajinistyle-video-viral-new"
published_at: "2023-08-17T17:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de0adb91fe2_kavalayya.jpg"
keywords: []
---

# #viral | രജനി സ്റ്റെലില്‍ കവാലായ്യ ഡാന്‍സില്‍ ചുവടുവച്ച് ജപ്പാനീസ് അംബാസിഡര്‍‌; വീഡിയോ വൈറല്‍

> **Lead Summary:** രജനികാന്ത് നായകനായ ജയിലര്‍ ആഗോളതലത്തില്‍ തന്നെ തകര്‍ത്തോടുകയാണ്. ചിത്രം ഇറങ്ങും മുന്‍പ് തന്നെ ചിത്രത്തിലെ കാവാലയ്യ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. തമന്നയുടെ എനര്‍ജറ്റിക് ഡാന്‍സും, തലൈവര്‍ രജനിയുടെ ചെറിയ സാന്നിധ്യവും, അനിരുദ്ധിന്‍റെ മ്യൂസിക്കും എല്ലാം റീല്‍‌സുകളിലും മറ്റും കാവലയ്യ നിറയാന്‍ കാരണമായി.

## Article Content

രജനികാന്ത് നായകനായ ജയിലര്‍ ആഗോളതലത്തില്‍ തന്നെ തകര്‍ത്തോടുകയാണ്. ചിത്രം ഇറങ്ങും മുന്‍പ് തന്നെ ചിത്രത്തിലെ കാവാലയ്യ എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. തമന്നയുടെ എനര്‍ജറ്റിക് ഡാന്‍സും, തലൈവര്‍ രജനിയുടെ ചെറിയ സാന്നിധ്യവും, അനിരുദ്ധിന്‍റെ മ്യൂസിക്കും എല്ലാം റീല്‍‌സുകളിലും മറ്റും കാവലയ്യ നിറയാന്‍ കാരണമായി.

**

ഒപ്പം തന്നെ വിവിധ ഭാഷകളിലെ സെലബ്രേറ്റികള്‍ കാവാലയ്യയ്ക്ക് ചുവട് വച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കാവാലയ്യ ഗാനത്തിന് ചുവട് വയ്ക്കുന്നത് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യൂട്യൂബർ മയോ സാനുവും സുസുക്കൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍‌ ഇട്ട വീഡിയോയില്‍ ഇന്ത്യയിലെ ജപ്പാനീസ് അംബാസിഡര്‍ ഇങ്ങനെ പറയുന്നു.

> "ജപ്പനീസ് യൂട്യൂബര്‍ മയോ സാനുവുമായി ചേര്‍ന്ന് നടത്തിയ കാവാലയ്യ പ്രകടനം. രജനികാന്തിനോടുള്ള എന്‍റെ ഇഷ്ടം വര്‍‌ദ്ധിക്കുകയാണ്".അതുപോലെ വീഡിയോയില്‍ രജനികാന്തിനെപ്പോലെ കുളിംഗ് ഗ്ലാസ് ഇടാനും മറ്റും ജപ്പാനീസ് അംബാസിഡര്‍ ശ്രമിക്കുന്നുണ്ട്. ശിൽപ റാവുവും അനിരുദ്ധ് രവിചന്ദറും ചേർന്ന് പാടിയ കവാലായ്യ ഗാനം അരുൺരാജ കാമരാജാണ് എഴുതിയിരിക്കുന്നത്. തമന്നയുടെയും രജനികാന്തിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തെ വൈറലും ട്രെൻഡിംഗും ആക്കി മാറ്റിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139717/japanese-ambassador-steps-kavalayya-dance-rajinistyle-video-viral-new)