---
title: " #viral|അറ്റാച്ച്ഡ് ബാത്റൂം പോലൊരു മുറി; വൈറൽ ചിത്രം കാണാം "
english_title: "#viral #room #like #attached #bathroom; #See #viral #image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139714/viral-room-like-attached-bathroom-see-viral-image"
published_at: "2023-08-17T17:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de09114527e_viralroom.jpg"
keywords: []
---

#  #viral|അറ്റാച്ച്ഡ് ബാത്റൂം പോലൊരു മുറി; വൈറൽ ചിത്രം കാണാം 

> **Lead Summary:** ** അ**റ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്.

## Article Content

** അ**റ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്.

ദില്ലിയിൽ ഒരു ഓൺലൈൻ സൈറ്റിൽ വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ സ്ഥിതിചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന ഈ കുഞ്ഞുമുറി കണ്ടാൽ ആരായാലും അമ്പരന്നു പോകും.

യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളിൽ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയിൽ ഉള്ളത്.

വലിയ ബംഗ്ലാവുകൾക്ക് പേരുകേട്ട ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല. ചിത്രത്തിൽ കാണുന്ന മുറി പച്ചനിറത്തിൽ പെയിൻറ് അടിച്ചതാണ്.

ഒരു ചെറിയ കിടക്കയും ടേബിൾ ഫാനും എയർകണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ചെറിയൊരു മറപോലും നൽകാതെ ആ മുറിക്കുള്ളിൽ തന്നെ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും അതിനു സമീപത്തായി കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ ഒരിടവും കാണാം. ഇവയൊന്നും തമ്മിൽ യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ല എന്നതാണ് സത്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/139714/viral-room-like-attached-bathroom-see-viral-image)