divyadarshini | അദ്ദേഹത്ത വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് ; ബോളിവുഡ് താരത്തെ കുറിച്ച് ദിവ്യദർശിനി

divyadarshini  |  അദ്ദേഹത്ത വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് ; ബോളിവുഡ് താരത്തെ കുറിച്ച് ദിവ്യദർശിനി
2023-08-17T17:03:00 | By Kavya N

തമിഴകത്തെ ജനപ്രിയ അവതാരകയാണ് ഡിഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ദിവ്യദർശിനി. അഭിനയത്തിലൂടെ കരിയർ ആരംഭിച്ചതാണെങ്കിലും അവതാരകയായി എത്തിയത് മുതലാണ് ദിവ്യദർശിനി. ഒരുപിടി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട് . തമിഴ്നാട്ടിലെ ഏറ്റവും മികച്ച അവതാരകയായത് കൊണ്ട് തന്നെ എന്നും ലൈം ലൈറ്റിൽ നിൽക്കുന്ന താരമാണ് ഡിഡി.

അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. ദിവ്യദർശിനിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അത്തരത്തിൽ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട് . സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനെയാണ് ഡിഡി വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് ഇവർ നിയമപരമായി വിവാ​ഹമോചനം നേടുന്നത്.

വിവാഹമോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് രണ്ടുപേരും തുറന്നു പറയാൻ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ ദിവ്യ വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിലുള്ള കിംവദന്തികളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അതിനിടെ ദിവ്യദർശിനിയുടെ പുതിയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്. തനിക്ക് ഹൃത്വിക് റോഷനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഡിഡി. ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.

സ്‌കൂൾ, കോളേജ് തുടങ്ങി എല്ലാ കാലത്തും എനിക്ക് ഒരോയൊരു ബോളിവുഡ് ക്രഷേ ഉണ്ടായിട്ടുള്ളൂ. അത് ഹൃത്വിക് റോഷനാണ്' എന്നാണ് ഡിഡി പറഞ്ഞത്. പിന്നാലെ എങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ഹൃത്വികിനെ വിവാഹം കഴിച്ചുകൂടാ എന്ന് മറ്റൊരു ആരാധിക ചോദിക്കുകയായിരുന്നു. 'എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം ഓക്കെ ആണോയെന്ന് എനിക്ക് അറിയില്ല' എന്നായിരുന്നു ഡിഡിയുടെ മറുപടി.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ഇനി വിവാഹമുണ്ടാകില്ലെന്ന സൂചന ഡിഡി നൽകിയിരുന്നു. വിവാഹം എന്നത് ജീവിതത്തിലെ ഒരു മൈല്‍സ്റ്റോണ്‍ ഒന്നുമല്ല. അത് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നുമില്ല. വേണ്ടവർക്ക് വിവാഹം കഴിക്കാം. പറ്റാത്തവര്‍ക്ക് അത് വിട്ടിട്ട് വരാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

ഒരു പ്രാവശ്യം അതിന് ശ്രമിച്ച് തോറ്റുപോയ ആളാണ് ഞാൻ എന്നായിരുന്നു ദിവ്യദർശിനി പറഞ്ഞത്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന രോഗബാധിതയായ ഡിഡി അടുത്തിടെയായി വളരെ കുറച്ചു പരിപാടികളിൽ ആണ് അവതാരകയായി എത്തുന്നത്. രോഗം മൂലം അധികം ദൂരം തനിക്ക് നടക്കാൻ സാധിക്കില്ലെന്ന് ഡിഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Content Highlight: #wants #get #married #him #Divyadarshini #Bollywoodstar

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup