---
title: "#youtuber | '48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു'   പ്രമുഖ യൂടൂബർക്ക് കിട്ടിയത് എട്ടിന്റെ പണി "
english_title: "#youtuber #Prominent #YouTuber #got #job #'48chickens #roasted #color #nationalflag'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139703/youtuber-prominent-youtuber-got-job-48chickens-roasted-color-nationalflag"
published_at: "2023-08-17T16:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddfc0fe0f70_jiyo.jpg"
keywords: []
---

# #youtuber | '48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു'   പ്രമുഖ യൂടൂബർക്ക് കിട്ടിയത് എട്ടിന്റെ പണി 

> **Lead Summary:** ** '48 **കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു' പ്രമുഖ യൂടൂബർക്ക് കിട്ടിയത് എട്ടിന്റെ പണി.

## Article Content

** '48 **കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു' പ്രമുഖ യൂടൂബർക്ക് കിട്ടിയത് എട്ടിന്റെ പണി.

സ്വാതന്ത്ര്യ ദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്കെതിരെ പരാതി.

പ്രമുഖ യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/139703/youtuber-prominent-youtuber-got-job-48chickens-roasted-color-nationalflag)