---
title: "'എന്ത് മനോഹരമായ പാട്ടാണ് പാത്തു' ഹിന്ദിയില്‍ ആദ്യമായി പാടിയ പാത്തുവിനെ അഭിനന്ദിച്ച്  പൃഥ്വി"
english_title: " Though not active in the film industry, Prathana Indrajith is a shining star in Malayalam as a playback singer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1397/though-not-active-in-the-film-industry-prathana-indrajith-is-a-shining-star-in-malayalam-as-a-playback-singer"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8fca7965c5d_PRARTHANA.jpg"
keywords: []
---

# 'എന്ത് മനോഹരമായ പാട്ടാണ് പാത്തു' ഹിന്ദിയില്‍ ആദ്യമായി പാടിയ പാത്തുവിനെ അഭിനന്ദിച്ച്  പൃഥ്വി

> **Lead Summary:** സിനിമ മേഖലയില്‍ സജീവമല്ലെങ്ങിലും പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയയായത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പാടിയിട്ടുളളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ തന്റെ പാട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കാറുമുണ്ട് താരപുത്രി. അതേസമയം പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പുതിയൊരു പാട്ടിനെ അഭിനന്ദിച്ച് കൊച്ചഛനും മലയാളികളുടെ ഇഷ്ടതാരവുമായ പൃഥ്വിരാജ് എത്തിയിരുന്നു.

## Article Content

സിനിമ മേഖലയില്‍ സജീവമല്ലെങ്ങിലും പിന്നണി ഗായികയായി മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയയായത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പാടിയിട്ടുളളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ തന്റെ പാട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കാറുമുണ്ട് താരപുത്രി. അതേസമയം പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പുതിയൊരു പാട്ടിനെ അഭിനന്ദിച്ച് കൊച്ചഛനും മലയാളികളുടെ ഇഷ്ടതാരവുമായ പൃഥ്വിരാജ് എത്തിയിരുന്നു.

ഹിന്ദിയില്‍ ആദ്യമായി പാടിയ പാത്തുവിനെ അഭിനന്ദിച്ചാണ് പൃഥ്വി എത്തിയിരിക്കുന്നത്. ഏന്ത് മനോഹരമായ പാട്ടാണ് പാത്തു, ബിജോയ് നമ്പ്യാര്‍, ഗോവിന്ദ് വസന്ത, തായ്ഷിന്‌റെ മുഴുവന്‍ ടീമംഗങ്ങള്‍ക്കും എല്ലാം ആശംസകളും നിങ്ങള്‍ക്കായി ഇതാ ഒരു പാട്ട്, പ്രാര്‍ത്ഥനാ ഇന്ദ്രജിത്തിന്റെ രേ ബാവ്രെ എന്നാണ് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിക്കൊപ്പം ഇന്ദ്രജിത്തും മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഇന്ദ്രജിത്തും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സോളോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തായ്ഷ്. മലയാളത്തില്‍ മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ സിനിമകള്‍ക്കായി മുന്‍പ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ഗാനങ്ങള്‍ ആലപിച്ചിരുന്നു. മലയാളത്തില്‍ പാടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ബോളിവുഡിലേക്ക് താരപുത്രി എത്തിയത്. അതേസമയം കോവിഡ് ബാധിതനായി ഐസോലേഷനില്‍ കഴിയവേയാണ് പൃഥ്വിരാജ് സുകുമാരന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1397/though-not-active-in-the-film-industry-prathana-indrajith-is-a-shining-star-in-malayalam-as-a-playback-singer)