---
title: "#bramayugam | മമ്മൂട്ടി ചിത്രം  'ഭ്രമയുഗം' വരുന്നു: നിഗൂഢമായ പോസ്റ്റര്‍ പുറത്ത്"
english_title: "#Mammootty #film #Bhramayugam #coming #Mysterious #poster #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139672/mammootty-film-bhramayugam-coming-mysterious-poster-out"
published_at: "2023-08-17T14:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dde08fe2ecd_mammootty.jpg"
keywords: []
---

# #bramayugam | മമ്മൂട്ടി ചിത്രം  'ഭ്രമയുഗം' വരുന്നു: നിഗൂഢമായ പോസ്റ്റര്‍ പുറത്ത്

> **Lead Summary:** മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വളരെ നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

## Article Content

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വളരെ നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റിൽ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററാണിത്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

അർജുൻ അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിനായി മമ്മൂട്ടി 30 ദിവസമാണ് നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 2024ൽ ചിത്രം തിയ്യേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിക്കുന്നത് തന്നെ ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുവാൻ മാത്രമായാണ്. ഇവരുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139672/mammootty-film-bhramayugam-coming-mysterious-poster-out)