---
title: "#anaswararajan | ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്;അനശ്വര രാജൻ"
english_title: "#every #controversy #myfamily #go #worst #experiences #AnaswaraRajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139470/every-controversy-myfamily-go-worst-experiences-anaswararajan"
published_at: "2023-08-16T21:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcf56316c50_anaswara_2.jpg"
keywords: []
---

# #anaswararajan | ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്;അനശ്വര രാജൻ

> **Lead Summary:** മലയാളത്തിലെ യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജൻ . ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ അനശ്വര ഇതിനോടകം തന്നെ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ചു . ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്.

## Article Content

മലയാളത്തിലെ യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജൻ . ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ അനശ്വര ഇതിനോടകം തന്നെ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ചു . ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്.

അതുപോലെ ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സാദാചാര ആക്രമണവും അനശ്വര നിരന്തരം നേരിടാറുണ്ട്. ആളുകള്‍ ഇപ്പോള്‍ മാറുന്നുണ്ട്. പണ്ട് ഹിന്ദി സിനിമകളൊക്കെ കാണുമ്പോള്‍ ദീപിക പദുകോണിന്റെ ഷോര്‍ട്ട് ഡ്രസൊക്കെ കണ്ട് ഇത്രയ്ക്ക് ചെറുതാക്കണമോ എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ ഞാന്‍ ഇത്രയും മാറിയപ്പോള്‍ അതിനൊപ്പം ആളുകളും മാറിയിട്ടുണ്ട്.

ഡ്രസിനെ കുറിച്ച് ആളുകള്‍ കമന്റ് പറയുമ്പോള്‍ ഞാന്‍ അതിനെ കാര്യമായി എടുക്കാറില്ല,' എന്നാണ് നേരത്തെ അനശ്വര പറഞ്ഞത്. എന്നാലും നമ്മളോട് ക്‌ളോസ് ആയിട്ടുള്ള ആളുകള്‍, സുഹൃത്തുക്കളല്ല, ബന്ധുക്കളും മറ്റും അവിടെയും ഇവിടെയും നേരിട്ടും ഒക്കെ വന്ന് ഓരോന്ന് പറയുമ്പോള്‍ എനിക്ക് ബുധിമുട്ടാകാറുണ്ട്.

പക്ഷെ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറെയില്ല,' എന്നും അനശ്വര പറഞ്ഞിരുന്നു. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

യെസ് വീ ഹാവ്സ് ലെഗ്സ് വിവാദത്തിലും ഐസോഗ്രഫി ഫോട്ടോഷൂട്ടിനും ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇത് ചെയ്തത്. ചേച്ചിയോട് ചോദിക്കുന്നു, അനുജത്തിക്കു വേണ്ടത് പറഞ്ഞു കൊടുത്തു കൂടേ'' എന്നാണ് അനശ്വര പറഞ്ഞത്. ഇന്ന് ഷോര്‍ട്സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഞാന്‍.

ചില അവസരങ്ങളില്‍ വളരെ കംഫര്‍ട്ടബിളായ വസ്ത്രമാണെങ്കിലും ഷോര്‍ട്സ് ഇട്ട് നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വിവാദത്തിന് ശേഷം ധൈര്യം വന്നുവെന്നും അനശ്വര പറഞ്ഞു.അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണ് ഞാന്‍ തുടങ്ങുന്നത്. മുന്നോട്ട് പോകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എന്നെതന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളുണ്ട്.അത് ഞാന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് വിമര്‍ശകരോട് അനശ്വര പറയുന്നത്.

ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണെന്നും അനശ്വര ചോദിക്കുന്നുണ്ട്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര അഭിനയിച്ചത്.

തുടര്‍ന്ന് അഭിനയിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമാണ് അനശ്വരയ്ക്ക് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്തത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അനശ്വരയും താരമായി മാറി. ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അനശ്വര. ബാംഗ്ലൂര്‍ ഡെയ്സ് സിനിമയുടെ ഹിന്ദി പതിപ്പായ യാരിയാന് 2 ലൂടെയാണ് അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റം.

### Related Links & Sources
- [Original Story Source](https://moviemax.in/news/139470/every-controversy-myfamily-go-worst-experiences-anaswararajan)