---
title: "കുട്ടിയുടുപ്പിൽ ഹോട്ടായി പ്രിയ താരം ശാലിൻ സോയ"
english_title: "This time Shalin Zoya came in as the most beautiful in baby clothes."
publisher: "moviemax.in"
canonical_url: "https://moviemax.in/news/13946/this-time-shalin-zoya-came-in-as-the-most-beautiful-in-baby-clothes"
published_at: "2021-12-02T09:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a83f7c024d1_shalin.jpg"
keywords: []
---

# കുട്ടിയുടുപ്പിൽ ഹോട്ടായി പ്രിയ താരം ശാലിൻ സോയ

> **Lead Summary:** ടെലിവിഷൻ രംഗത്ത് കൂടി കുട്ടിക്കാലം മുതൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമായ നടിയാണ് ശാലിൻ സോയ. ബാല താരമായിട്ടാണ് ശാലിൻ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മിനി സ്ക്രീനിൽ കൂടിയാണ് താരം ആദ്യമെത്തിയത്.

## Article Content

ടെലിവിഷൻ രംഗത്ത് കൂടി കുട്ടിക്കാലം മുതൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമായ നടിയാണ് ശാലിൻ സോയ. ബാല താരമായിട്ടാണ് ശാലിൻ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മിനി സ്ക്രീനിൽ കൂടിയാണ് താരം ആദ്യമെത്തിയത്.

മിഴിതുറക്കുമ്പോൾ എന്ന സിരിയലിൽ കൂടി പ്രേക്ഷകരുടെ ഇഷ്ടതാരമാവാൻ താരത്തിന് സാധിച്ചു. സീരിയലിൽ തിളങ്ങിയതോട് കൂടി താരം സിനിമയിലും അരങ്ങേറ്റം കുറിച്ചു . കൊട്ടേഷൻ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

എന്നാൽ താരത്തെ ഒരുപാട് ആൾകാർ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ കൂടിയാണ് അതിന്ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. അവസാനമായി ശാലിൻ അഭിനയിച്ചത് ധമാക്ക എന്ന ഒമർ ലുലുന്റെ ചിത്രത്തിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താരം കൂടിയാണ് ശാലിൻ.

തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി താരം ദുബായിലാണ് ഉള്ളത് അവിടത്തെ ഒരുപാട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ അവിടെനിന്നും പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയത്. താരത്തിന്റെ അമ്മയാണ് ഈ അടിപൊളി ചിത്രങ്ങൾ പകർത്തിയത്.എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ് കാരണം എന്റെ സുന്ദരമായ ചിത്രങ്ങൾ എടുക്കുന്നത് അമ്മയാണ് എന്നുള്ള തലകെട്ടോട് കൂടിയാണ് ചിത്രങ്ങൾ ശാലിൻ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13946/this-time-shalin-zoya-came-in-as-the-most-beautiful-in-baby-clothes)