---
title: "#shilpashetty | ചെരുപ്പിട്ട് പതാക ഉയർത്തിയതിന് രൂക്ഷ വിമർശനം; മറുപടിയുമായി ശിൽപ ഷെട്ടി "
english_title: "#shilpashetty #after #being #trolled #hoisting #flag #shoes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139451/shilpashetty-after-being-trolled-hoisting-flag-shoes"
published_at: "2023-08-16T19:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcd957e8b0d_shilpa.jpg"
keywords: []
---

# #shilpashetty | ചെരുപ്പിട്ട് പതാക ഉയർത്തിയതിന് രൂക്ഷ വിമർശനം; മറുപടിയുമായി ശിൽപ ഷെട്ടി 

> **Lead Summary:** **സ്വാ**തന്ത്ര്യദിനത്തിൽ ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ഏറെ വിമർശനങ്ങൾ നേരിട്ടയാളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബത്തിനൊപ്പം വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ചപ്പോഴാണ് ആളുകൾ വിമർശനങ്ങളുമായെത്തിയത്.

## Article Content

**സ്വാ**തന്ത്ര്യദിനത്തിൽ ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ഏറെ വിമർശനങ്ങൾ നേരിട്ടയാളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബത്തിനൊപ്പം വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ചപ്പോഴാണ് ആളുകൾ വിമർശനങ്ങളുമായെത്തിയത്.

ഈ വിമർശനങ്ങൾക്ക് ഇപ്പോഴിതാ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മര്യാദങ്ങൾ തനിക്കറിയാമെന്നും രാജ്യത്തോടുള്ള ആദരവ് ഹൃദയത്തിൽ നിന്നാണെന്നും അതാർക്കും ചോദ്യം ചെയ്യാനാവില്ലെന്നും നടി കമന്റിൽ കുറിച്ചു.

> "പതാക ഉയർത്തുമ്പോൾ എന്തൊക്കെ മര്യാദകൾ പാലിക്കണമെന്ന് കൃത്യമായി അറിയാം. രാജ്യത്തോടുള്ള ബഹുമാനം ഹൃദയത്തിൽ നിന്നാണുണ്ടാകുന്നത്, അതാർക്കും ചോദ്യം ചെയ്യാനുമാകില്ല. ഇന്ത്യൻ എന്നതിൽ അഭിമാനമേയുള്ളൂ. ആ വികാരം പങ്കുവയ്ക്കാനായിരുന്നു പോസ്റ്റ്. ഇതിനെയും വിമർശിക്കുന്നവരോട് വസ്തുതകൾ അറിഞ്ഞു സംസാരിക്കാനാണ് പറയാനുള്ളത്. ഈ അവസരത്തിലെങ്കിലും നെഗറ്റിവിറ്റി പ്രചരിപ്പിക്കാതിരിക്കുക".

താരം കുറിച്ചു. ഭർത്താവ് രാജ് കുന്ദ്രയ്ക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പതാക ഉയർത്തുന്നതിന്റെ വീഡിയോ ആണ് ശിൽപ പങ്കുവച്ചത്. തുടർന്ന് ഭാരതമാതാവിനെ ബഹുമാനിക്കണമെന്നും പതാക ഉയർത്തുന്ന സമയത്ത് ചെരുപ്പിടാൻ പാടില്ലെന്നും വിമർശനമുയരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/139451/shilpashetty-after-being-trolled-hoisting-flag-shoes)