---
title: "#RAKSHADEEPAM | യുവതലമുറയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന ലഹരിയുടെ കഥ പറയുന്ന 'രക്ഷാദീപം' നിങ്ങളിലേക്ക്   "
english_title: "#Rakshadeepam #brings #you #story #addiction #casts #shadow #over #dreams #younggeneration."
publisher: "moviemax.in"
canonical_url: "https://moviemax.in/news/139403/rakshadeepam-brings-you-story-addiction-casts-shadow-over-dreams-younggeneration"
published_at: "2023-08-16T15:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc981f81e9d_RAKSHADEEPAM.jpg"
keywords: []
---

# #RAKSHADEEPAM | യുവതലമുറയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന ലഹരിയുടെ കഥ പറയുന്ന 'രക്ഷാദീപം' നിങ്ങളിലേക്ക്   

> **Lead Summary:** യുവതലമുറയുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്ന ലഹരിയുടെ കടന്നുകയറ്റതിന്റെ കഥ പറയുന്ന നാടകം , 'രക്ഷാദീപം' നിങ്ങളിലേക്കെത്തുന്നു .

## Article Content

യുവതലമുറയുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്ന ലഹരിയുടെ കടന്നുകയറ്റതിന്റെ കഥ പറയുന്ന നാടകം , 'രക്ഷാദീപം' നിങ്ങളിലേക്കെത്തുന്നു .

നമ്മുടെ യുവതലമുറകളെ ഭാവിയെ കൊന്നുകളയാൻ കഴിയുന്ന ലഹരി മരുന്നുകളുടെ ശ്രേണിയിൽ അവസാനമായി നമ്മൾ ഏറെ ഞെട്ടലോടെ കേൾക്കുകയും കാണുകയും ചെയ്ത ഏറ്റവും ഭീകരമായ ഒരു പേരാണ് എം ഡി എം എ .

എംബിബിഎസ്സ് വിദ്യാർത്ഥിയായ ശ്രീനന്ദൻ. അവനെക്കുറിച്ച് കണ്ട സ്വപ്നങ്ങളുടെ വർണ്ണക്കൂടാരത്തിൽ അമ്മ സാവിത്രി മാധവനും ചേട്ടൻ രഘുനന്ദനും അവൻ്റെ പ്രിയപ്പെട്ട ചേച്ചിപ്പെണ്ണ് ആതിരയും, പിന്നെ സത്യനും.

സൈലസൈൻ എന്ന സോംബിഡ്രഗ് അവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന കാഴ്ചയാണ് ചന്ദ്രൻഎസ്രാമനും റാണാസിമദനും ചേർന്നൊരുക്കുന്ന തിരുവനന്തപുരം അവനിയുടെ രക്ഷാദീപം നമുക്ക് മുന്നിൽ നിറക്കുന്നത്.

ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് മരണത്തിന് മാത്രമേ സോംബികളെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന സത്യത്തെ അവനി രക്ഷാദീപത്തിലൂടെ തുറന്നുകാട്ടുന്നത്.

ഒരു പുതുമുഖ സംവിധായകൻ്റെ പേടിയോ, പരിഭ്രമങ്ങളോ ഒന്നുമില്ലാതെ, റാണാസി മദൻ ഈ നാടകം ഒരുക്കിയിരിക്കുന്നു. അണിയറയിലും അരങ്ങിലും വലിയ താരനിര ഇല്ലായെന്നുള്ളതുമാണ് രക്ഷാദീപത്തിൻ്റെ വിശേഷങ്ങളിലെ പ്രത്യേകത.

### Related Links & Sources
- [Original Story Source](https://moviemax.in/news/139403/rakshadeepam-brings-you-story-addiction-casts-shadow-over-dreams-younggeneration)