logo

ആ വീഡിയോ എന്റേതല്ല... തുറന്ന് പറഞ്ഞ് നടി , പ്രചരിക്കുന്ന അശ്ലീല വീഡിയോക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്

Published at Jun 2, 2021 01:55 PM ആ വീഡിയോ എന്റേതല്ല... തുറന്ന് പറഞ്ഞ്  നടി , പ്രചരിക്കുന്ന അശ്ലീല വീഡിയോക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് രമ്യ സുരേഷ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ രമ്യ സുരേഷ് ബിഗ് സ്‌ക്രീനിൽ തന്റേതായ ഇടം നേടിയെടുത്ത നടികൂടിയാണ്. രാജി എന്ന കഥാപാത്രത്തിലൂടെയാണ് കുട്ടൻപിള്ളയിൽ ഉടനീളം രമ്യ സ്വാഭാവിക ചലനങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സലോമിയുടെയും പ്രകാശന്റെയും അമ്മച്ചയായിട്ടാണ് രമ്യ സുരേഷ് മലയാളി സിനിമ പ്രേമികളുടെ ഇടയിൽ അറിയപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ; പ്രചരിക്കുന്ന അശ്ലീല വീഡിയോക്ക് പിന്നിലെ യാഥാർഥ്യത്തെ കുറിച്ചാണ് ; രമ്യ സുരേഷ് പറയുന്നത്.

'കുറച്ചു സിനിമ ഒക്കെ ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോ ഇടാൻ കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വിഷമ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഇന്ന് എന്റെ ഒരു സുഹൃത്ത്, എന്നെ വിളിച്ചു ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു. ചേച്ചിയുടെ ഒരു വീഡിയോ ഞാൻ കണ്ടു, ഒന്ന് രണ്ടു ഫോട്ടോസും അതിൽ ഉണ്ട്. വിവരങ്ങൾ അയച്ചു തരാം ഒന്ന് ചെക്ക് ചെയ്യണം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ വിളറി പോയി. എന്റെ പേജിൽ നിന്നുള്ള ഒരു ഫോട്ടോയും വേറെ ഒരു കുട്ടിയുടെ രണ്ടു ചിത്രങ്ങളും ആ കുട്ടിയുടെ വീഡിയോയും ആണ് എന്നിക്ക് കിട്ടിയത്"

https://youtu.be/5-xl1z4cWxs

'പക്ഷേ അതിശയം എന്താണ് എന്ന് വച്ചാൽ ഞാനുമായി നല്ല സാമ്യത ഉണ്ട് ആ കുട്ടിക്ക്. എന്നെ നന്നായി അറിയാവുന്നവർക്ക് ആ ഫോട്ടോ കണ്ടാൽ മനസിലാകും ഞാൻ അല്ലെന്ന്. പക്ഷെ ആ വീഡിയോ കണ്ടാൽ ഒട്ടും മനസിലാകില്ല. കാരണം മുഖം ശരിക്കും വ്യക്തമല്ല. എന്റെ ചുണ്ടുകളും പല്ലും, എല്ലാം ഇതേ ഷേപ്പ് തന്നെയാണ്. അത് കണ്ട വല്ലാത്ത അവസ്ഥയിൽ ആയി പോയി ഞാൻ. എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി ഞാൻ'

'എന്നാൽ ധൈര്യം സംഭരിച്ചുകൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി പെടാൻ പോയി.. പരാതികൊടുത്തശേഷം അങ്ങനെ തിരിച്ചു വീട്ടിൽ എത്തി. ഉള്ളിൽ വിഷമവും അങ്കലാപ്പും ഒക്കെയുണ്ട് എങ്കിലും ഇത് ഞാൻ അല്ല എന്ന ഒരു വിശ്വാസം എനിക്ക് ഉണ്ട്. ഭർത്താവിനും എന്നെ വിശ്വാസം ആണെന്ന ധൈര്യവും എനിക്ക് ഉണ്ട്'.


'പോലീസ് ഉദ്യോഗസ്ഥരും എന്റെ വേണ്ടപെട്ടവരും എനിക്ക് ധൈര്യവും ആത്മവിശ്വാസവും തന്നു എങ്കിലും, ഇത്തരത്തിൽ ഒരു കാര്യം സോഷ്യൽ മീഡിയ വഴി പോകുമ്പോൾ കൊറോണ വൈറസ് പോകുന്ന പോലെയാണ്. എങ്കിലും ഞാൻ നല്ല ധൈര്യത്തിൽ ആയിരുന്നു. എന്നാൽ പേജിൽ നിറയെ സന്ദേശങ്ങൾ വരുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി. എന്നെ അറിയാവുന്നവർക്ക് എന്നെ അറിയാം എങ്കിലും, ആ വീഡിയോ കണ്ട് ഞാൻ പോലും സ്തബ്ധയായി പ്പോയി'

'അത്രകണ്ട് സാമ്യത ഉണ്ട് ആ വീഡിയോയിൽ ഉള്ള ആളുമായി. ഇത് ചെയ്ത ആൾക്ക് അറിയാം ഇത് ആരുടെ വീഡിയോ ആണെന്ന്. എന്ത് സന്തോഷമാണ് ഇത് കൊണ്ട് കിട്ടുന്നത്. ഞാൻ ഒരു കുടുംബമായി കഴിയുന്ന വ്യക്തിയാണ്. എന്തിനാണ് എന്നോട് ഇങ്ങിനെ ചെയ്യുന്നത്. സിനിമയിൽ ഉള്ളവർക്ക് എതിരെ പല പ്രശ്നങ്ങൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്താ സിനിമയിൽ ഉള്ളവർക്ക് മനസില്ലേ"

'എന്റെ കുടുംബം എന്റെ ഒപ്പം ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ജീവനോട് ഇരിക്കുന്നത്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ, ഞങ്ങളുടെ കുടുംബത്തെകുറിച്ചു കൂടി ഓർക്കണം. ഇങ്ങിനെയുള്ള വീഡിയോകൾ പ്രചരിപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് ഓർക്കണം. നിങ്ങൾ വിചാരിക്കുന്ന ആളല്ല ഞാൻ, എനിക്ക് മോശമായ അർത്ഥത്തിലുള്ള സന്ദേശങ്ങൾ അയക്കരുത്. ഇതിനെ ഞാൻ നിയമപരമായി തന്നെ നേരിടും. നിയമത്തിൽ എനിക്ക് വിശ്വാസം ഉണ്ട്',എന്നും രമ്യ വീഡിയോയിലൂടെ പറയുന്നു.

എന്റെ കുട്ടി നീയിതിലൊന്നും തളരരുത്, ലോകം ഇങ്ങനെ ഒക്കെയാ, നമ്മൾ ആരാണെന്നു നമുക്കും ചുറ്റുമുള്ളവർക്കും നല്ല ബോധ്യമുള്ളിടത്തോളം കൂൾ ആയി നേരിടുക. ബി ബോൾഡ് നിന്നെ അകംപുറം അറിയുന്ന ആളുകൾ ഞങ്ങൾ അടങ്ങുന്ന ഒരു വലിയ ലോകം കൂടെയുണ്ട് . നിയമനടപടികളുമായി മുന്നോട്ട് പോകുക, സൈബർ സെല്ലിൽ പരാതി കൊടുക്കുക. തീർച്ചയായും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിയും എന്നും ആരാധകർ രമ്യയോട് പറയുന്നു.

That video is not mine ... Actress bursting into tears, this is the reality behind the spread porn video

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories