---
title: "#chiranjeevi | നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം"
english_title: "#Actor #Chiranjeevi #underwent #knee #surgery."
publisher: "moviemax.in"
canonical_url: "https://moviemax.in/news/139367/actor-chiranjeevi-underwent-knee-surgery"
published_at: "2023-08-16T12:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc7ac930893_chiranjeevi.jpg"
keywords: []
---

# #chiranjeevi | നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം

> **Lead Summary:** നടൻ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ദില്ലിയില്‍ ഒരു ആഴ്‍ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും ചിരഞ്‍ജീവി ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

## Article Content

നടൻ ചിരഞ്‍ജീവിക്ക് കാല്‍മുട്ടിന് സര്‍ജറി. ദില്ലിയില്‍ ഒരു ആഴ്‍ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും ചിരഞ്‍ജീവി ഹൈദരാബാദിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

ഒരു വിദേശത്ത് ചിത്രീകരണത്തില്‍ പങ്കെടുക്കവേ താരത്തിന്റെ കാല്‍മുട്ടിന് വേദനയെടുക്കുകകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ താരത്തിന് ശസ്‍ത്രക്രിയ നിര്‍ദ്ദേശിച്ചത്.

ഭോലാ ശങ്കറെന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവി നായകനാക്കി മെഹര്‍ രമേഷര്‍ സംവിധാനം ചെയ്‍ത 'ഭോലാ ശങ്കര്‍'.

ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139367/actor-chiranjeevi-underwent-knee-surgery)