---
title: "#salmankhan | ആ പെൺകുട്ടി സല്‍മാന്റെ കരണത്തടിച്ചു, സുസ്മിതയെ തെറിവിളിച്ചു; അന്ന് നടന്നത് ഇത്"
english_title: "#girl #slapped #Salman #Sushmita #what #happened #thatday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139301/girl-slapped-salman-sushmita-what-happened-thatday"
published_at: "2023-08-16T09:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc4fe4d1e6f_salman_1.jpg"
keywords: []
---

# #salmankhan | ആ പെൺകുട്ടി സല്‍മാന്റെ കരണത്തടിച്ചു, സുസ്മിതയെ തെറിവിളിച്ചു; അന്ന് നടന്നത് ഇത്

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമയേക്കാള്‍ നാടകീയവും സംഭവബഹുലവുമാണ് സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം. സിനിമകളില്‍ വില്ലന്മാരെ അടിച്ചിടുകയും നായികയെ പ്രണയിക്കുകയുമൊക്കെ ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ജീവിതത്തില്‍ വിവാദങ്ങളുടേയും പ്രിയ തോഴനാണ്. സല്‍മാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ എല്ലാക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ ചൂടന്‍ സ്വഭാവത്തിന്റെ പേരിലും കുപ്രസിദ്ധനാണ് സല്‍മാന്‍ ഖാന്‍.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമയേക്കാള്‍ നാടകീയവും സംഭവബഹുലവുമാണ് സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം. സിനിമകളില്‍ വില്ലന്മാരെ അടിച്ചിടുകയും നായികയെ പ്രണയിക്കുകയുമൊക്കെ ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ജീവിതത്തില്‍ വിവാദങ്ങളുടേയും പ്രിയ തോഴനാണ്. സല്‍മാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ എല്ലാക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ ചൂടന്‍ സ്വഭാവത്തിന്റെ പേരിലും കുപ്രസിദ്ധനാണ് സല്‍മാന്‍ ഖാന്‍.

മുന്‍ കാമുകിയായ ഐശ്വര്യ റായ് മുതല്‍ ആരാധകന്‍ വരെ സല്‍മാന്‍ ഖാന്റെ കയ്യുടെ ചൂടറിഞ്ഞവരായുണ്ട്. എന്നാല്‍ ഇതേ സല്‍മാന്‍ ഖാന് ഒരിക്കല്‍ കരണത്ത് അടി കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി പരസ്യമായി സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയായിരുന്നു. പൊതുവെ തന്റെ ചൂടന്‍ സ്വഭാവത്തിന് പേരു കേട്ട സല്‍മാന്‍ ഖാന്‍ പക്ഷെ അന്ന് നിശബ്ദനായിരുന്നു. സല്‍മാന്‍ ഖാനൊപ്പം സുസ്മിത സെന്‍, സൊഹൈല്‍ ഖാന്‍, ശിബാനി കശ്യപ്, വിജേന്ദര്‍ സിംഗ് തുടങ്ങിയവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു .

ഇതിനിടെയാണ് ഒരു സമ്പന്നനായ ബില്‍ഡറുടെ മകള്‍ പാര്‍ട്ടിയിലേക്ക് കടന്നു കയറുന്നത്. മോണിക്ക എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ക്ഷണിക്കപ്പെടാതെ, ഒളിച്ച് അകത്ത് കയറിയ പെണ്‍കുട്ടി സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയും സുസ്മിത സെന്നിനെ അസഭ്യം പറയുകയും ചെയ്തു. എന്നാല്‍ സല്‍മാന്‍ അന്ന് പക്വതയോടെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. അലമ്പുണ്ടാക്കിയ പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ സല്‍മാന്‍ ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്.

''മദ്യലഹരിയില്‍ മോണിക്കയും അവളുടെ ആണ്‍ സുഹൃത്തും പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെടാതെ വന്നു കയറി. മോണിക്ക ബഹളമുണ്ടാക്കുന്നത് കേട്ടു കൊണ്ട് സല്‍മാന്‍ ഖാന്‍ അങ്ങോട്ട് വന്നു. അവള്‍ സുസ്മിതയെ അസഭ്യം പറയാന്‍ തുടങ്ങി. അതോടെ സല്‍മാന്‍ മാന്യമായി തന്നെ പെണ്‍കുട്ടിയോട് പുറത്ത് പോകണമെന്ന് പറഞ്ഞു'' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ അവള്‍ പെട്ടെന്ന് സല്‍മാന്‍ ഖാന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ അവിടെ വലിയൊരു ആള്‍ക്കൂട്ടമായി. പക്ഷെ അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയേയും സുഹൃത്തിനേയും പിടിച്ച് പുറത്തേക്ക് കൊണ്ടു പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു . ആ സംഭവത്തെക്കുറിച്ച് പക്ഷെ പിന്നീട് സല്‍മാന്‍ ഖാന്‍ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല .

### Related Links & Sources
- [Original Story Source](https://moviemax.in/news/139301/girl-slapped-salman-sushmita-what-happened-thatday)