---
title: "#mammootty | മരിക്കും മുമ്പ് ഒന്നു കാണണം, കെട്ടിപ്പിടിക്കണം; കത്രീനാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് മമ്മൂട്ടി"
english_title: "#actor #met #94yearold #woman #person #expressed #her #wish #Mammootty #least #once #her #life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/139204/actor-met-94yearold-woman-person-expressed-her-wish-mammootty-least-once-her-life"
published_at: "2023-08-15T19:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db857aabb6e_mammootty.jpg"
keywords: []
---

# #mammootty | മരിക്കും മുമ്പ് ഒന്നു കാണണം, കെട്ടിപ്പിടിക്കണം; കത്രീനാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് മമ്മൂട്ടി

> **Lead Summary:** ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94-ാംകാരിയെ നേരില്‍ കണ്ട് താരം. യൂട്യൂബറായ ജോബി ചുവന്നമണ്ണാണ് കത്രീനാമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തത്.

## Article Content

ജീവിതത്തില്‍ ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞ 94-ാംകാരിയെ നേരില്‍ കണ്ട് താരം. യൂട്യൂബറായ ജോബി ചുവന്നമണ്ണാണ് കത്രീനാമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തത്.

‘ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മമ്മൂട്ടിയെ ഒന്നു കാണണം, ഒരു ഉമ്മ കൊടുക്കണം’ എന്നതായിരുന്നു കത്രീനാമ്മയുടെ ആഗ്രഹം. 

കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി, താനിപ്പോഴുള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി താരത്തെ കണ്ട കത്രീനാമ്മയ്ക്ക് ഓണക്കോടിയും പണവും സഹായങ്ങളും താരം നല്‍കി.

[**https://www.facebook.com/jobichuvannamannu/videos/271488638960658/?ref=embed_video&t=282**](https://www.facebook.com/jobichuvannamannu/videos/271488638960658/?ref=embed_video&t=282)

താന്‍ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയതായും കത്രീനാമ്മ ജോബി ചുവന്നമണ്ണ് പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. ”ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു.

കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു” എന്നാണ് സന്തോഷത്തോടെ കത്രീനാമ്മ പറയുന്നത്. അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ബസൂക്ക’ എന്നീ ചിത്രങ്ങള്‍ അടുത്തിടെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/139204/actor-met-94yearold-woman-person-expressed-her-wish-mammootty-least-once-her-life)