---
title: "#ShahRukhKhan| സ്വാതന്ത്യദിനത്തില്‍ മന്നത്ത് വീട്ടിൽ പതാക ഉയര്‍ത്തി ഷാരൂഖ് ഖാൻ"
english_title: "#ShahRukhKhan #hoisted #flag #Mannat #House #IndependenceDay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139182/shahrukhkhan-hoisted-flag-mannat-house-independenceday"
published_at: "2023-08-15T17:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db6e4996c98_sharukh_2.jpg"
keywords: []
---

# #ShahRukhKhan| സ്വാതന്ത്യദിനത്തില്‍ മന്നത്ത് വീട്ടിൽ പതാക ഉയര്‍ത്തി ഷാരൂഖ് ഖാൻ

> **Lead Summary:** സ്വാതന്ത്യദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ രംഗത്ത് . മന്നത്ത് ദേശീയ പതാക ഉയര്‍ത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു . ഷാരുഖിന്റെ വീടിന് മുന്നിൽ ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഷാരൂഖിന്റെ ആരാധകരാണ് തന്നെയാണ് താരത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

## Article Content

സ്വാതന്ത്യദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ രംഗത്ത് . മന്നത്ത് ദേശീയ പതാക ഉയര്‍ത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു . ഷാരുഖിന്റെ വീടിന് മുന്നിൽ ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഷാരൂഖിന്റെ ആരാധകരാണ് തന്നെയാണ് താരത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഷാരൂഖ് ചിത്രത്തിന്റെ സംവിധാനം അറ്റ്‍ലിയാണ്. ചിത്രത്തിന്റെ പ്രദർശനം സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം.

വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി 'ജവാനി'ലുണ്ട്. നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ ആദ്യമായിട്ടാണ് എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/139182/shahrukhkhan-hoisted-flag-mannat-house-independenceday)