---
title: "#saraalikhan | ഹോർമോൺ പ്രശ്നങ്ങൾ; 96 കിലോയിൽ 53 കിലോയിലേക്ക് വണ്ണം കുറച്ചു ; മനസ്സ് തുറന്ന് സാറ"
english_title: "#Hormonal #problems #Reduced #weight #96kg #53 kg #Openup #Sarah"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139148/hormonal-problems-reduced-weight-96kg-53-kg-openup-sarah"
published_at: "2023-08-15T14:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db44e592002_sara_1.jpg"
keywords: []
---

# #saraalikhan | ഹോർമോൺ പ്രശ്നങ്ങൾ; 96 കിലോയിൽ 53 കിലോയിലേക്ക് വണ്ണം കുറച്ചു ; മനസ്സ് തുറന്ന് സാറ

> **Lead Summary:** ബോളിവുഡിൽ ഇന്ന് മുൻ നിരയിലേക്ക് കുതിക്കുന്ന നായിക നടിയാണ് സാറ അലി ഖാൻ. സാറ അലി ഖാൻ, ജാൻവി കപൂർ, അനന്യ പാണ്ഡെ എന്നീ താരപുത്രിമാർക്ക് വളരെ പെട്ടെന്ന് ലഭിച്ച പ്രശസ്തി ഇപ്പോഴും ചർച്ചാ വിഷയമാണ്. ബോളിവുഡിന്റെ നോപ്പോട്ടിസം കാരണമാണ് ഇവർക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നതെന്ന് വിമർശനമുണ്ട്.

## Article Content

ബോളിവുഡിൽ ഇന്ന് മുൻ നിരയിലേക്ക് കുതിക്കുന്ന നായിക നടിയാണ് സാറ അലി ഖാൻ. സാറ അലി ഖാൻ, ജാൻവി കപൂർ, അനന്യ പാണ്ഡെ എന്നീ താരപുത്രിമാർക്ക് വളരെ പെട്ടെന്ന് ലഭിച്ച പ്രശസ്തി ഇപ്പോഴും ചർച്ചാ വിഷയമാണ്. ബോളിവുഡിന്റെ നോപ്പോട്ടിസം കാരണമാണ് ഇവർക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നതെന്ന് വിമർശനമുണ്ട്.

എന്നാൽ സാറ അലി ഖാന് താരതമ്യേന ഹേറ്റേഴ്സിന്റെ എണ്ണം കുറവാണ്. മാത്രമല്ല ബോളിവുഡിലേക്കുള്ള പ്രവേശനത്തിനായി സാറ എടുത്ത പരിശ്രമം ചെറുതല്ല. അമിത വണ്ണം സാറയെ വലച്ചിരുന്നു. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ 96 കിലോയിൽ 53 കിലോയിലേക്ക് നടി ശരീര ഭാരം കുറചിരിക്കുകയാണ് . തന്റെ വണ്ണം കുറച്ചതിനെക്കുറിച്ച് സാറ അലി ഖാൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ശരീരഭാരം കൂടാൻ കാരണമായ ഭക്ഷണങ്ങളെക്കുറിച്ചും താരപുത്രി സംസാരിച്ചു. പിസ, ബർ​ഗർ തുടങ്ങിയവയെല്ലാം ധാരാളം കഴിച്ചു. താൻ വല്ലാതെ തടിച്ചിട്ടാണെന്ന് സ്വയം തിരിച്ചറിഞ്ഞു. ഹോർമോണലായി എന്നെ അത് ബാധിച്ചു. അമിത വണ്ണമുള്ളവർ ഭക്ഷണ ക്രമം ശ്രദ്ധിക്കേണ്ടതുണ്ട്. തനിക്ക് വണ്ണമുണ്ടായിരുന്നപ്പോൾ അമ്മ അമൃത സിം​ഗ് ആശങ്കപ്പെട്ടിരുന്നെന്നും സാറ അലി ഖാൻ തുറന്ന് പറഞ്ഞു.

പിസ കഴിക്കുന്നതിന് എനിക്ക് കുഴപ്പമില്ല, പക്ഷെ നീ സ്വന്തം ആരോ​ഗ്യം ശ്രദ്ധിക്കാത്തത് ആശങ്കയുണ്ടാക്കുന്നെന്നാണ് അമ്മ പറഞ്ഞത്. 2018 ൽ കേദർനാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാൻ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുത് ആയിരുന്നു ചിത്രത്തിലെ നായകൻ.

സെയ്ഫിന്റെയും അമൃതയുടെയും മൂത്ത മകളാണ് സാറ അലി ഖാൻ. ഇബ്രാഹിം അലി ഖാൻ എന്നാണ് ഇളയ മകന്റെ പേര്. 2004 ലാണ് സെയ്ഫും അമൃത സിം​ഗും വേർപിരിയുന്നത്. കരീന കപൂറാണ് സെയ്ഫ് അലി ഖാന്റെ ഇപ്പോഴത്തെ ഭാര്യ. ഇരുവർക്കും തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139148/hormonal-problems-reduced-weight-96kg-53-kg-openup-sarah)