---
title: "#mammootty | വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ആശംസകളുമായി മമ്മൂട്ടി"
english_title: "#Mammootty #raised #nationalflag #home #wished #him #well"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139099/mammootty-raised-nationalflag-home-wished-him-well"
published_at: "2023-08-15T11:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1639469d2_mamootty.jpg"
keywords: []
---

# #mammootty | വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ആശംസകളുമായി മമ്മൂട്ടി

> **Lead Summary:** രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന് വര്‍ണാഭമായി നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പായസംവെച്ചും മധുരം വിതരണം ചെയ്‍തുമൊക്കെയാണ് ആഘോഷം നടക്കുന്നത്. മമ്മൂട്ടി വീട്ടില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നു. ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം.

നടൻ മോഹൻലാലും എല്ലാവര്‍ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'കാതല്‍ ദ കോര്‍' ആണ് മമ്മൂട്ടി ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139099/mammootty-raised-nationalflag-home-wished-him-well)