---
title: "#Dulquersalman | ആ നടിയുടെ അശ്രദ്ധ കാരണം ദുല്‍ഖറിന്റെ സിനിമ മോശമായി; സംഭവം ഇങ്ങനെ"
english_title: "#Dulquer's #film #went #bad #because #actress #carelessness #this is Whappened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139056/dulquers-film-went-bad-because-actress-carelessness-this-is-whappened"
published_at: "2023-08-15T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dae9154035e_dulqar_1.jpg"
keywords: []
---

# #Dulquersalman | ആ നടിയുടെ അശ്രദ്ധ കാരണം ദുല്‍ഖറിന്റെ സിനിമ മോശമായി; സംഭവം ഇങ്ങനെ

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിന് അപ്പുറത്തേക്ക് ചുരുങ്ങിയ സമയം കൊണ്ട് വളര്‍ന്ന ദുല്‍ഖറിന് ഇന്ന് രാജ്യമെമ്പാടും ആരാധകരുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ഇതിനകം ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിന് അപ്പുറത്തേക്ക് ചുരുങ്ങിയ സമയം കൊണ്ട് വളര്‍ന്ന ദുല്‍ഖറിന് ഇന്ന് രാജ്യമെമ്പാടും ആരാധകരുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ഇതിനകം ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ഹൈദരാബാദിയില്‍ കിങ് ഓഫ് കൊത്തയുടെ പ്രീ റീലിസ് പരിപാടി നടന്നിരുന്നു. തെലുങ്ക് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ പരിപാടിയില്‍ വച്ച് തെലുങ്ക് താരം റാണാ ദഗ്ഗുബട്ടി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നേട്ടങ്ങളെക്കുറിച്ചാണ് റാണ സംസാരിക്കുന്നത് . ഈ നടി ദുല്‍ഖര്‍ സല്‍മാന്റെ സമയം നഷ്ടപ്പെടുത്തിയെന്നാണ് റാണ പറയുന്നത്.

സംഭവം ഇങ്ങനെ ആക്ടിംഗ് സ്‌കൂളില്‍ ദുല്‍ഖര്‍ എന്റെ ജൂനിയര്‍ ആയിരുന്നു. അവിടെ വച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവന്‍ വളരെ മാന്യനായ വ്യക്തിയാണ്. അവനൊരു ഹിന്ദി സിനിമ ചെയ്തു. എന്റെ വീടിന്റെ അടുത്തായിരുന്നു ഷൂട്ട്. അറിഞ്ഞപ്പോള്‍ ഞാന്‍ ദുല്‍ഖറിനെ കാണാന്‍ പോയി. അവന്‍ ഒരു മൂലയ്ക്ക് സ്‌പോട്ട് ബോയിയുടെ കൂടെ ഇരിക്കുകയായിരുന്നു. വലിയൊരു ഹിന്ദി നായികയാണ് അഭിനയിക്കുന്നത്.

അവര്‍ തന്റെ ഫോണില്‍ മുഴുകി ഇരിക്കുകയായിരുന്നു'' റാണ പറയുന്നു. ''ആ നായിക ഫോണിലൂടെ തന്റെ സുഹൃത്തിനൊപ്പം ലണ്ടനില്‍ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. എനിക്ക് നായിക സമയം കളയുന്നത് കണ്ട് ദേഷ്യം നിയന്ത്രിക്കാനായില്ല. പക്ഷെ ദുല്‍ഖര്‍ ശാന്തനായിരുന്നു. ആ നടിയുടെ പെരുമാറ്റത്തിന്റെ പേരില്‍ ഞാന്‍ നിര്‍മ്മാതാക്കളെ വഴക്ക് പറഞ്ഞു. ദുല്‍ഖര്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യുന്നതില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നവരായി ആരുമുണ്ടാകില്ല'' എന്നും റാണ പറയുന്നു.

വീഡിയോ വൈറലായി മാറിയതോടെ ആ നായിക ആരെന്ന ചോദ്യവുമായി ആരാധകരെത്തി. ഉത്തരം സോനം കപൂര്‍ എന്നാണ് എല്ലാവരും പറയുന്നത് . സോനം കപൂറും ദുല്‍ഖര്‍ സല്‍മാനും സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രം പക്ഷെ കനത്ത പരാജയം നേരിടുകയും ചെയ്തിരുന്നു. ദുല്‍ഖര്‍ ഇതുവരെ മൂന്ന് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് രണ്ട് ചിത്രങ്ങളിലേയും നായികമാര്‍ താരതമ്യേനെ ചെറിയ താരങ്ങളായിരുന്നു. പിന്നാലെ സോനം കപൂറിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/139056/dulquers-film-went-bad-because-actress-carelessness-this-is-whappened)