---
title: "#viral | 'ധൈര്യം അപാരം തന്നെ'; മൂര്‍ഖൻ പാമ്പിന് ഉമ്മ കൊടുക്കുന്നയാള്‍, വൈറൽ  വീഡിയോ "
english_title: "#Courage #immense #Viralvideo #man #giving #cobra #kiss"
publisher: "moviemax.in"
canonical_url: "https://moviemax.in/news/139023/courage-immense-viralvideo-man-giving-cobra-kiss"
published_at: "2023-08-14T22:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da632743249_viral.jpg"
keywords: []
---

# #viral | 'ധൈര്യം അപാരം തന്നെ'; മൂര്‍ഖൻ പാമ്പിന് ഉമ്മ കൊടുക്കുന്നയാള്‍, വൈറൽ  വീഡിയോ 

> **Lead Summary:** സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും അതേസമയം നമ്മളില്‍ കൗതുകമോ അത്ഭുതമോ പേടിയോ എല്ലാം നിറയ്ക്കുന്നതോ ആയ എത്രയോ വീഡിയോകളും വാര്‍ത്തകളും ചിത്രങ്ങളുമാണ് വരാറ്, അല്ലേ? ഇവയില്‍ പലതിന്‍റെയും ആധികാരികത സംബന്ധിച്ച് നമുക്ക് സംശയം തോന്നാം. പല വീഡിയോകളുടെയും പിന്നാമ്പുറത്തെത്തിയാല്‍ അത് വ്യാജമാണെന്ന് മനസിലാക്കാനും സാധിക്കും.

## Article Content

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും അതേസമയം നമ്മളില്‍ കൗതുകമോ അത്ഭുതമോ പേടിയോ എല്ലാം നിറയ്ക്കുന്നതോ ആയ എത്രയോ വീഡിയോകളും വാര്‍ത്തകളും ചിത്രങ്ങളുമാണ് വരാറ്, അല്ലേ? ഇവയില്‍ പലതിന്‍റെയും ആധികാരികത സംബന്ധിച്ച് നമുക്ക് സംശയം തോന്നാം. പല വീഡിയോകളുടെയും പിന്നാമ്പുറത്തെത്തിയാല്‍ അത് വ്യാജമാണെന്ന് മനസിലാക്കാനും സാധിക്കും.

എന്നാല്‍ 'ഒറിജിനല്‍' ആയ വീഡിയോകള്‍ പെട്ടെന്ന് കാണുമ്പോള്‍ തന്നെ നമുക്ക് അനുഭവപ്പെടും. ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് മൈക്ക് ഹോസ്റ്റണ്‍ എന്ന സയിന്‍റിസ്റ്റിന്‍റെ ഒരു വീഡിയോ. പാമ്പുകളോടും നമുക്ക് സാധാരണഗതിയില്‍ പേടി തോന്നുന്ന വന്യമൃഗങ്ങളോടും ജീവികളോടുമെല്ലാം അടുപ്പം കാണിക്കുകയും ഇടപഴകുകയും ചെയ്യുന്നൊരാളാണ് മൈക്ക് ഹോസ്റ്റണ്‍.

ഈ നിലയില്‍ തന്നെയാണ് ഇദ്ദേഹം പ്രശസ്തനായിരിക്കുന്നതും. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ ഉഗ്രനൊരു മൂര്‍ഖൻ പാമ്പിന് ഉമ്മ കൊടുക്കുന്നതാണ് കാണുന്നത്. കാട്ടിനകത്ത് വച്ച് പകര്‍ത്തിയ വീഡിയോ തന്നെയാണിത്. ഇന്തോനേഷ്യയിലാണ് സംഭവം.

[**https://www.instagram.com/reel/CuPqJpBrngt/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/CuPqJpBrngt/?utm_source=ig_embed&utm_campaign=loading)

നല്ല വലുപ്പമുള്ള മൂര്‍ഖനാണിത്. തിരിഞ്ഞ് കൊത്തിയാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മരണത്തിന് കീഴടങ്ങാം. അതുകൊണ്ട് തന്നെ 'മരണത്തിന്‍റെ ചുംബനം' എന്നാണിദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പിട്ടിരിക്കുന്നത്. പാമ്പുകളോട് ഇങ്ങനെ അടുത്തിടപഴകുന്ന പലരുടെ വീഡിയോ നിങ്ങള്‍ കണ്ടിരിക്കും.

പലതും 'ഫേക്ക്' ആയിരിക്കും. എന്നാല്‍ മൈക്ക് ഹോസ്റ്റണിന്‍റെ വീഡിയോ 'പത്തരമാറ്റ് ഒറിജിനല്‍' ആണെന്ന് കമന്‍റുകള്‍. കൃത്യമായ മെഡിറ്റേഷനും പ്രാക്ടീസുമെല്ലാം ഉണ്ടെങ്കില്‍ ഇത് സാധ്യമാണെന്നും പക്ഷേ ആരും ഇത് അനുകരിക്കരുതെന്നും മൈക്ക് ഹോസ്റ്റണ്‍ കമന്‍റില്‍ പറയുന്നുണ്ട്.

കാരണം പലവട്ടം ഇങ്ങനെയുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുള്ളത് താൻ കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. സൂക്ഷ്മതയാണ് മൈക്കിന്‍റഎ ചലനത്തില്‍ നമുക്ക് അനുഭവപ്പെടുക. ശ്വാസഗതി പോലും നിയന്ത്രണത്തിലായിരിക്കണം- ഇങ്ങനെ മൃഗങ്ങളോട് അടുത്തിടപഴകുമ്പോള്‍.

പാമ്പോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജീവിയോ മൃഗങ്ങളോ ആകട്ടെ, അവയുടെ അടുത്ത നിമിഷങ്ങളിലെ ചലനങ്ങള്‍ - വേഗത എല്ലാം മനസിലാക്കാനുള്ള കഴിവുണ്ടായിരിക്കണം. അല്ലാത്തപക്ഷം അപകടം ഉറപ്പ്. എന്തായാലും നിരവധി പേരാണ് നെഞ്ചിടിപ്പിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു._

### Related Links & Sources
- [Original Story Source](https://moviemax.in/news/139023/courage-immense-viralvideo-man-giving-cobra-kiss)