#kajol | ആ സിനിമയ്ക്കിടെ ഞാൻ ഗർഭിണിയായിരുന്നു പിന്നീട് അത് സംഭവിച്ചു ; കജോൾ

#kajol | ആ സിനിമയ്ക്കിടെ ഞാൻ ഗർഭിണിയായിരുന്നു പിന്നീട് അത് സംഭവിച്ചു ; കജോൾ
2023-08-14T22:14:00 | By Kavya N

ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. തീർത്തും വ്യത്യസ്ത സ്വഭാവക്കാരാണ് ഇരുവരും. എന്നാൽ അത് ഇവരെ ദാമ്പത്യജീവിതത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്. എന്നാൽ സിനിമ കഥ പോലെ തോന്നിക്കുന്ന ഒന്നായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമെല്ലാം. ഒരു അഭിമുഖത്തിൽ തന്റെയും അജയ് ദേവ്ഗണിന്റെയും വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും പലർക്കും അറിയാത്ത ചില കാര്യങ്ങൾ കജോൾ വെളിപ്പെടുത്തിയിരുന്നു.

കജോളിന്റെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുമ്പ്, ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ഷോട്ടിന് തയ്യാറായ ശേഷം എന്റെ ഹീറോ ആരാണെന്ന് ചോദിച്ചു. ആരോ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു തന്നു. പരിചയപ്പെടുന്നതിന് പത്ത് മിനുറ്റ് മുമ്പ് ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിരുന്നു. ഞങ്ങൾ സംസാരിച്ച് സുഹൃത്തുക്കളായി. ആ സമയത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു.

അദ്ദേഹവും. പിന്നീട് ഞങ്ങൾ രണ്ടു പേരും ആ ബന്ധങ്ങളിൽനിന്നും ബ്രേക്കപ്പ് ആയി. ഞങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്യുകയൊന്നുമുണ്ടായില്ല. കൈ പിടിക്കലിൽ നിന്നും ഒരുപാട് കാര്യങ്ങളിലേക്ക് ഞങ്ങൾ പോലും അറിയാതെ ഞങ്ങളെത്തി. ഡിന്നറിനു പോകും ഡ്രൈവിന് പോകുന്നതും ഞങ്ങൾക്കിടയിൽ പതിവായി. ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ പകുതിയും കാറിലായിരുന്നു. എന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു.

പക്ഷെ എന്നോട് പെരുമാറിയത് അങ്ങനെയൊന്നും ആയിരുന്നില്ല. എനിക്ക് അത് മാത്രം മതിയായിരുന്നു' കജോൾ പറഞ്ഞു. ഞങ്ങൾ നാല് വർഷത്തോളം പ്രണയിച്ചു. പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്മതിച്ചു. എന്നാൽ എന്റെ അച്ഛൻ നാല് ദിവസം എന്നോട് സംസാരിച്ചില്ല. പക്ഷെ ഞാൻ വാശി പിടിച്ചു. പഞ്ചാബി ശൈലിയിലും മറാത്തി ശൈലിയിലുമായാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾക്കിടെ പുജാരിയോട് വേഗം തീർക്കാൻ അജയ് പറയുന്നുണ്ടായിരുന്നു.

എനിക്ക് ഒരു നീണ്ട ഹണിമൂൺ വേണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ കുറെ സ്ഥലങ്ങളിൽ യാത്ര ചെയ്തു. അഞ്ച് ആഴ്ച കഴിഞ്ഞതും അദ്ദേഹത്തിന് സുഖമില്ലാതായി. ഈജിപ്ത് പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചു. തുടർന്നാണ് രണ്ടുതവണ ഗർഭം അലസിയതിനെ കുറിച്ച് നടി പറഞ്ഞത്. 'പതിയെ ഞങ്ങൾ കുട്ടികളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. 2001-ൽ കഭി ഖുഷി കഭി ഗമ്മിന്റെ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു, പക്ഷെ ഗർഭം അലസിപ്പോയി.

സിനിമ ഇറങ്ങിയപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നന്നായി വന്നു, പക്ഷെ ഞാൻ സന്തുഷ്ടയായിരുന്നില്ല. അതിനുശേഷം ഒരിക്കൽ കൂടി എന്റെ ഗർഭം അലസിപ്പോയി. പതിയെ എല്ലാം ശരിയായി. ഞങ്ങൾക്ക് നൈസയും യുഗും പിറന്നു. ഞങ്ങളുടെ കുടുംബം പൂർത്തിയായി കജോൾ പറഞ്ഞു. ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും നടക്കുന്നുണ്ട്. ഞങ്ങൾ പരസ്‌പരം കെയർ ചെയ്യുന്നുണ്ട്. എന്നാൽ ഞങ്ങൾ അത്ര റൊമാന്റിക് ഒന്നുമല്ല. ചിന്തിക്കുന്നത് മണ്ടത്തരമായാൽ പോലും അത് തുറന്ന് പറയാറുണ്ടെന്നും കജോൾ കൂട്ടിച്ചേർത്തു.

Content Highlight: #I was pregnant #during #movie #then#happened #Kajol

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup