logo

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞില്ല ; നടന്‍ വിജയ്‌സേതുപതിയുടെ ആരാധക സംഘടനയിലെ യുവാവിനെ നടുറോഡിലിട്ടു കുത്തിക്കൊന്നു

Published at Oct 6, 2020 11:15 AM പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞില്ല ; നടന്‍ വിജയ്‌സേതുപതിയുടെ ആരാധക സംഘടനയിലെ യുവാവിനെ നടുറോഡിലിട്ടു കുത്തിക്കൊന്നു

തമിഴകത്തിന്റെ പ്രിയ നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയിലെ യുവാവിനെ നടുറോഡിലിട്ടു കുത്തിക്കൊന്നു. പുതുച്ചേരി റെഡ്യാര്‍പാളയത്താണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെ അധികാരമൊഴിയാത്തതിന്റെ പേരില്‍ മുന്‍സെക്രട്ടറിയും സംഘവും കുത്തികൊന്നത്.ആരാധക കൂട്ടമായ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരിയിലെ സംഘടനയില്‍ കുറേ നാളുകളായി അധികാരതര്‍ക്കുമുണ്ടായിരുന്നു. ഈയിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെന്ന 35കാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്. എന്നാല്‍ ഇത്, മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിക്കാന്‍ തയ്യാറായില്ല. മണികണ്ഠന്‍ സ്ഥാനമൊഴിയണമെന്ന് രാജശേഖരന്‍ പലവട്ടം ആവശ്യപെട്ടിരുന്നു.എന്നാല്‍ സ്ഥാനമൊഴിയാന്‍ മണികണ്ഠന്‍ തയാറായില്ല.സുഹൃത്തുമായുള്ള ചര്‍ച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.


റെഡ്യയാര്‍പാളം നെല്ലിത്തോപ്പ് മാര്‍ക്കറ്റിനു മുന്നില്‍ വച്ചു രണ്ടു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം മണികണ്ഠനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു ഊരുളയാന്‍പേട്ട പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജശേഖരനും മണികണ്ഠനും അകന്ന ബന്ധുക്കളാണെന്നും ഫാന്‍സ് അസോസിയേഷനിലെ അധികാരം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നതായും ഊരുളയാന്‍പേട്ട പൊലീസ് പറഞ്ഞു.

Former secretary, Vijay Sethupathi stabbed to death by state secretary of Puducherry radar camp

Related Stories
മഞ്ഞ ചുരുദാറിൽ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍ വീഡിയോ വൈറല്‍

Oct 30, 2020 01:51 PM

മഞ്ഞ ചുരുദാറിൽ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍ വീഡിയോ വൈറല്‍

തെന്നിന്ത്യൻ താരം കാജൽ അ​ഗർവാളിന്റെ വിവാഹം ആണ് ഇന്ന് പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിവാഹം...

Read More >>
കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം

Oct 28, 2020 01:23 PM

കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം

തെന്നിന്ത്യയില്‍ ഏറെ ആരാധകപ്രീതി നേടിയ താരമാണ് കാജല്‍ അഗര്‍വാൾ.2004ല്‍ ‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍...

Read More >>
Trending Stories