---
title: "#vaniviswanath |  വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരികയാണ്; വരുന്നത് ഉശിരൻ കഥാപാത്രം- വാണി വിശ്വനാഥ്"
english_title: "#powerfullcharacter #comes #Comingback #after #longbreak #Vani Vishwanath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138943/powerfullcharacter-comes-comingback-after-longbreak-vani-vishwanath"
published_at: "2023-08-14T17:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da17910763c_vani_1.jpg"
keywords: []
---

# #vaniviswanath |  വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരികയാണ്; വരുന്നത് ഉശിരൻ കഥാപാത്രം- വാണി വിശ്വനാഥ്

> **Lead Summary:** തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തന്റേടിയായ നായിക പ്രതിരൂപമായിരുന്നു വാണി വിശ്വനാഥ്. പവർപാക്കിഡ് ആയിട്ടുള്ള ഇത്തരം കഥാപാത്രങ്ങളുമായി വാണി എത്തിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. വാണി വിശ്വനാഥിന് ശേഷം ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ അത്രത്തോളം ​ഗംഭീരമാക്കുന്ന മറ്റൊരു നടി മലയാളത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.

## Article Content

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തന്റേടിയായ നായിക പ്രതിരൂപമായിരുന്നു വാണി വിശ്വനാഥ്. പവർപാക്കിഡ് ആയിട്ടുള്ള ഇത്തരം കഥാപാത്രങ്ങളുമായി വാണി എത്തിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. വാണി വിശ്വനാഥിന് ശേഷം ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ അത്രത്തോളം ​ഗംഭീരമാക്കുന്ന മറ്റൊരു നടി മലയാളത്തിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്.

എന്നാൽ ഇപ്പോൾ ഇതാ ആ വിടവ് നികത്താനായി വാണി വിശ്വനാഥ് തന്നെ വീണ്ടും എത്തുകയാണ്. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുന്നത്. വാണി തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത് . ചിത്രത്തിലേത് ഒരു ഉശിരൻ കഥാപാത്രം ആണെന്നാണ് പറയുകയാണ് വാണി ഇപ്പോൾ. മാധ്യമപ്രവർത്തകരോട് ആയിരുന്നു വാണിയുടെ പ്രതികരണം. 

ഞാൻ മക്കളുമായി അങ്ങ് ഒതുങ്ങി കൂടിയതാണ്. മോളിപ്പോൾ ദുബൈയിൽ മെഡിസിന് പഠിക്കുകയാണ്. മോൻ പത്തിൽ പഠിക്കുന്നു. നല്ലൊരു കഥാപാത്രം കിട്ടിയപ്പോൾ തിരികെ വരാൻ തീരുമാനിച്ചു', എന്ന് വാണി വിശ്വനാഥ് പറയുന്നത്. പുതിയ ചിത്രത്തിനായി എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണമെന്നും വാണി വിശ്വനാഥ് ആവശ്യപ്പെട്ടു.

പൊലീസ് വേഷങ്ങളാണ് ചെയ്തു കൊണ്ടിരുന്നത്. ഇതിലും അങ്ങനെ ആണോ എന്ന ചോദ്യത്തിന്, അതുപോലെ തന്നെയാണ്. പൊലീസ് എന്നുള്ളതല്ല. നല്ലൊരു ഉശിരൻ കഥാപാത്രം ആണെന്നാണ് വാണി വിശ്വനാഥ് മറുപടി പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ വരികയാണെങ്കിൽ തുടർന്നും സിനിമയിൽ ഉണ്ടാകുമെന്നും വാണി വ്യക്തമാക്കി.

ആക്ഷൻ രം​ഗങ്ങളൊക്കെ ഇപ്പോഴും ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/138943/powerfullcharacter-comes-comingback-after-longbreak-vani-vishwanath)