---
title: "#shakeela | കന്യകയാണോ എന്ന് ചോദ്യം; ആദ്യത്തെ പങ്കാളിയെ കുറിച്ച് വെളിപ്പെടുത്തി ഷക്കീല"
english_title: "#question #whether #she #virgin #Shakeela #revealed #about #her #firstpartner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138865/question-whether-she-virgin-shakeela-revealed-about-her-firstpartner"
published_at: "2023-08-14T13:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9d83006376_shakkeela.jpg"
keywords: []
---

# #shakeela | കന്യകയാണോ എന്ന് ചോദ്യം; ആദ്യത്തെ പങ്കാളിയെ കുറിച്ച് വെളിപ്പെടുത്തി ഷക്കീല

> **Lead Summary:** മലയാളികളെ സംബന്ധിച്ച് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമാ വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഷക്കീല ചിത്രങ്ങൾ. 

## Article Content

മലയാളികളെ സംബന്ധിച്ച് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമാ വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഷക്കീല ചിത്രങ്ങൾ. 

അതേസമയം ഷക്കീലയുടെ അഭിമുഖങ്ങളും ധാരാളമായി ഇപ്പോൾ വരുന്നുണ്ട്. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഷക്കീല പല അഭിമുഖങ്ങളിലും തുറന്നു സംസാരിക്കുകയും അതെല്ലാം വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ താൻ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആരുമായാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. 

കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആർക്കൊപ്പമാണെന്ന ചോദ്യം ഉയർന്നത്. തന്റെ സുഹൃത്ത് പോൾ റിച്ചാർഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി. ഒട്ടും മടികൂടാതെയാണ് ഷക്കീല ഇത് തുറന്നു പറഞ്ഞത്. ഷക്കീലയുടെ ഈ അഭിമുഖം വൈറലാവുകയാണ്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണ്. അയാൾ വൈകാതെ വേറെ വിവാഹം കഴിക്കും.

തന്നെ വിവാഹം കഴിക്കാൻ വീട്ടിൽ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുൻപ് പ്രണയത്തിലായവർ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/138865/question-whether-she-virgin-shakeela-revealed-about-her-firstpartner)