---
title: "#VirendraBabu | വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു;  നടൻ അറസ്റ്റിൽ "
english_title: "#Kannada #actor #director #VirendraBabu #arrested #molestationcase."
publisher: "moviemax.in"
canonical_url: "https://moviemax.in/news/138806/kannada-actor-director-virendrababu-arrested-molestationcase"
published_at: "2023-08-14T10:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b25f9507f_actor.jpg"
keywords: []
---

# #VirendraBabu | വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു;  നടൻ അറസ്റ്റിൽ 

> **Lead Summary:** പീഡനക്കേസിൽ കന്നഡ ‍നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായി. 2 വർഷം മുൻപ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നൽകി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നൽകിയത്.

## Article Content

പീഡനക്കേസിൽ കന്നഡ ‍നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായി. 2 വർഷം മുൻപ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നൽകി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നൽകിയത്.

ദൃശ്യങ്ങൾ പകർത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീ‍ഡനം തുടർന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

2011ൽ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിർമാതാവുമാണ് വിരേന്ദ്രബാബു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138806/kannada-actor-director-virendrababu-arrested-molestationcase)