---
title: "#AnkitaLokhande | നടി അന്‍കിത ലോഖന്‍ഡേയുടെ പിതാവ് അന്തരിച്ചു; ശവമഞ്ചം ചുമന്ന് താരം"
english_title: "#AnkitaLokhande#Actress #AnkitaLokhande's #father #passesaway #Star #carrying #coffin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138760/ankitalokhandeactress-ankitalokhandes-father-passesaway-star-carrying-coffin"
published_at: "2023-08-14T06:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d97f4c625c4_ankita.jpg"
keywords: []
---

# #AnkitaLokhande | നടി അന്‍കിത ലോഖന്‍ഡേയുടെ പിതാവ് അന്തരിച്ചു; ശവമഞ്ചം ചുമന്ന് താരം

> **Lead Summary:** ** ബോ**ളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ കഴിഞ്ഞ ദിവസം അന്തരിച്ചു. 68 വയസായിരുന്നു.

## Article Content

** ബോ**ളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ കഴിഞ്ഞ ദിവസം അന്തരിച്ചു. 68 വയസായിരുന്നു.

മുംബൈയില്‍വച്ചായിരുന്നു അന്ത്യം. സംസ്‌കാരത്തിനു കൊണ്ടുപോകുന്ന അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കരഞ്ഞുകൊണ്ട് അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരത്തിന്റെ വീഡിയാണ് പുറത്തുവന്നിട്ടുള്ളത്. ഭര്‍ത്താവ് വിക്കി ജെയിനും അന്‍കിതയ്‌ക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138760/ankitalokhandeactress-ankitalokhandes-father-passesaway-star-carrying-coffin)