---
title: "#Mohanlal  | 'മാത്യു' ലുക്കിലുള്ള ഫോട്ടോയുമായി മോഹൻലാല്‍, ചിത്രം വൈറൽ"
english_title: "#Mohanlal #shared #photo #costume#movie #Jailor #through #socialmedia."
publisher: "moviemax.in"
canonical_url: "https://moviemax.in/news/138744/mohanlal-shared-photo-costumemovie-jailor-through-socialmedia"
published_at: "2023-08-13T22:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9129396b11_mohanlal.jpg"
keywords: []
---

# #Mohanlal  | 'മാത്യു' ലുക്കിലുള്ള ഫോട്ടോയുമായി മോഹൻലാല്‍, ചിത്രം വൈറൽ

> **Lead Summary:** തെന്നിന്ത്യയില്‍ നിലയ്‍ക്കാത്ത ആരവമാണ് 'ജയിലര്‍'. രജനികാന്തിന് വീണ്ടും വമ്പൻ ഹിറ്റാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. രജനികാന്ത് മാത്രമല്ല മോഹൻലാലും 'ജയിലര്‍' സിനിമയില്‍ ആവേശമായി മാറിയിരിക്കുന്നു.

## Article Content

തെന്നിന്ത്യയില്‍ നിലയ്‍ക്കാത്ത ആരവമാണ് 'ജയിലര്‍'. രജനികാന്തിന് വീണ്ടും വമ്പൻ ഹിറ്റാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. രജനികാന്ത് മാത്രമല്ല മോഹൻലാലും 'ജയിലര്‍' സിനിമയില്‍ ആവേശമായി മാറിയിരിക്കുന്നു.

'ജയിലര്‍' എന്ന സിനിമയിലെ കോസ്റ്റ്യൂമിലുളള ഫോട്ടോ മോഹൻലാല്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

'മാത്യൂ' എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത്. സ്റ്റൈലിഷായിട്ടായിരുന്നു ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോകളിലടക്കം മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ച ജിഷാദ് ഷംസുദ്ദീനാണ് 'ജയിലറിനാ'യും നടനെ ഒരുക്കിയത്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍‌ പോലെയാണ് വേണ്ടത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നുവെന്ന് ജിഷാദ് ഷംസൂദ്ദീൻ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138744/mohanlal-shared-photo-costumemovie-jailor-through-socialmedia)