---
title: "#viral | വളർത്തുനായയ്ക്ക് തന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല;  ജോലി രാജി വെച്ച് യുവതി"
english_title: "#petdog #itself #cannot #separated #youngwoman #resigned #from #her #job"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138696/petdog-itself-cannot-separated-youngwoman-resigned-from-her-job"
published_at: "2023-08-13T19:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8e0b0c5624_viral.jpg"
keywords: []
---

# #viral | വളർത്തുനായയ്ക്ക് തന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല;  ജോലി രാജി വെച്ച് യുവതി

> **Lead Summary:** വളർത്തുനായയ്ക്ക് തന്നെ പിരിഞ്ഞിരിക്കാൻ ആവാത്തതിനാൽ ജോലി രാജി വെച്ച് യുവതി. ആസ്‌ട്രേലിയൻ സ്വദേശിനിയായ ആഷ ഡില്ലൺ ആണ് റോമിയോ എന്ന തന്റെ നായയ്ക്ക് വേണ്ടി ആ തീരുമാനമെടുത്തത്.

## Article Content

വളർത്തുനായയ്ക്ക് തന്നെ പിരിഞ്ഞിരിക്കാൻ ആവാത്തതിനാൽ ജോലി രാജി വെച്ച് യുവതി. ആസ്‌ട്രേലിയൻ സ്വദേശിനിയായ ആഷ ഡില്ലൺ ആണ് റോമിയോ എന്ന തന്റെ നായയ്ക്ക് വേണ്ടി ആ തീരുമാനമെടുത്തത്.

റോമിയോയ്ക്ക് ചില സ്വഭാവവൈകല്യങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ തന്റെ സഹായം ആവശ്യമാണെന്ന് കണ്ടാണ് തീരുമാനമെന്നും ആഷ പറയുന്നു. കോക്കർ സ്പാനിയേൽ എന്ന വിഭാഗത്തിൽപ്പെട്ട നായയാണ് റോമിയോ.

ഉടമയുടെ സാമീപ്യം സദാ ആവശ്യപ്പെടുന്ന ഇനമാണ് ഇവ. ആളുകളുമായി വളരെയധികം ഇണങ്ങുന്ന ഇവയ്ക്ക് എപ്പോഴും ആളുകൾ അടുത്തുണ്ടാവണം. ഉടമ അടുത്ത് നിന്ന് മാറിയാൽ ഇവർ അക്രമകാരികൾ വരെ ആകാറുണ്ട്.

റോമിയോയും ഇത്തരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് താൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് ആഷ പറയുന്നത്.

താൻ ഓഫീസിലേക്ക് പോകാനിറങ്ങിയാലുടൻ റോമിയോ പുറകെ കൂടുമെന്നും പിന്നെ കണ്ണിൽ കാണുന്നതെല്ലാം കടിച്ചു പറിക്കാനും വലിയ ഒച്ചയിൽ കുരയ്ക്കാൻ തുടങ്ങുമെന്നും ആഷ പറയുന്നു.

റോമിയോയുടെ സ്വഭാവ വൈകൃതത്തിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് കണ്ടാണ് തീരുമാനമെന്നാണ് ആഷ കൂട്ടിച്ചേർക്കുന്നത്. റോമിയോയെ കൂടാതെ അഞ്ച് വളർത്തുനായ്ക്കൾ കൂടെയുണ്ട് ആഷയ്ക്ക്. എന്നാൽ അവയൊന്നും റോമിയോയുടെ അത്രയും കുഴപ്പക്കാരനല്ലെന്നാണ് ആഷയുടെ വാദം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/138696/petdog-itself-cannot-separated-youngwoman-resigned-from-her-job)