മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ അടക്കമുള്ള ഭാഷകളിൽ തിളങ്ങിയ അഞ്ജുവിന്റെ ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമകൾ വേഷമിട്ട നടിയാണ് . അതുപോലെ തന്നെ സീരിയലുകളിലെ ഒരുപിടി ശ്രദ്ധേയ വേഷങ്ങളും ചെയ്തിട്ടുണ്ട് .
പതിനാറാം വയസിൽ സിനിമയിലൂടെയുമാണ് അഞ്ജു അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടായിരുന്നു സീരിയലിലേക്കുള്ള പ്രവേശനം. ഇന്ന് സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിൽക്കുന്ന അഞ്ജു തന്റെ സിനിമ പ്രേവേശനത്തെ കുറിച്ച് കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ. അക്ഷരം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയത് . സേതു ഏട്ടൻ വഴിയാണ് ആ സിനിമയിലേക്ക് എത്തുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമാണ്. ഞാൻ അന്ന് ഒരു ഹാഫ് സാരിയൊക്കെ ഉടുത്താണ് പോകുന്നത്.
എന്നെ കണ്ടപ്പോൾ തന്നെ സിബി സാർ ചോദിച്ചു, ഈ കഥാപാത്രം അറിയുമായിരുന്നോ എന്ന്. ഞാൻ പറഞ്ഞു ഇല്ലെന്ന്. ഇതാണ് ക്യാരക്ടർ എന്ന് അദ്ദേഹം പറഞ്ഞു എന്നെ സെലക്ട് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഒരു ഉറപ്പും ഇല്ലാതെ പോയതാണ്. നാളെ തന്നെ ഷൂട്ട് തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ സഹോദരി ആയിട്ടാണ്. പക്ഷേ അമ്മ സ്‌കൂളിൽ ലീവ് പറയണം എന്നൊക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് ഒരാഴ്ച സമയം തന്നു.
അങ്ങനെ ആ സിനിമ ചെയ്തു. റിലീസ് ചെയ്തു. അതിനു മുൻപ് സുനീഷേട്ടന്റെ നായികയായി ഒരു സിനിമ ചെയ്തിരുന്നു. അതിനിടയിലാണ് സേതു ഏട്ടനെ പരിചയപ്പെടുന്നത്', അഞ്ജു അരവിന്ദ് പറഞ്ഞു. അതിനിടെ പാർവ്വതി പരിണയം എന്ന സിനിമ ഷൂട്ട് ചെയ്യുന്നതിനിടെയാണ് തമിഴിലേക്ക് ഒരു അവസരം ലഭിക്കുന്നത്. അവർ മറ്റൊരാളെ ഫോട്ടോഷൂട്ട് ചെയ്യാൻ വന്നതാണ്. അതിനിടെ എന്നെ അവിടെ കണ്ടു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരിക്കലും ഇതൊരു പ്രൊഫഷൻ ആക്കണമെന്ന് കരുതിയതല്ല. അങ്ങനെ ആയതാണ് തമിഴിൽ ആദ്യ സിനിമ വിജയുടെ കൂടെ ആയിരുന്നു. പൂവേ ഉനക്കാഗെ എന്ന ആ ചിത്രം നൂറ് ദിവസത്തോളം ഓടിയിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ അച്ഛൻ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് എന്നെ വീണ്ടും വിളിച്ചു. നിങ്ങൾ നല്ല കെമിസ്ട്രിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് അടുത്ത ചിത്രത്തിലേക്ക് എന്നെ വിളിച്ചത്', അഞ്ജു പറഞ്ഞു. ഇടക്കാലത്ത് സീരിയലുകളിൽ നിന്ന് വിട്ടുനിന്ന അഞ്ജു നിലവിൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സുധാമണി സൂപ്പറാ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
Content Highlight: #Vijay's# father #wehave #good #chemistry #openup - five Arvind

































