മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. യുട്യൂബ് വീഡിയോകളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമ പേജുകളിലൂടെയും മൃദുലയ്ക്ക് ഒരുപാട് ആരാധകരുണ്ട്. വിവാഹശേഷം പരമ്പരകളില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്താണ് നായികയായി സീരിയൽ രംഗത്ത് മടങ്ങി എത്തിയത്. നടൻ യുവ കൃഷ്‍ണയാണ് മൃദുലയെ വിവാഹം ചെയ്‍തത്. അടുത്തിടെ കുടുംബസമേതം മൃദുല സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു.
അന്ന് ധ്വനിയായിരുന്നു ഷോയുടെ പ്രധാന ആകർഷണം. മകൾ പിറന്നശേഷവും സ്റ്റാർ മാജിക്കിലേക്ക് ഇരുവർക്കും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കും സ്റ്റാർ മാജിക്ക് ഷെഡ്യൂൾ ഡേറ്റും തമ്മിൽ ക്ലാഷുകൾ വന്നതിനാലാണ് ഷോയിൽ പങ്കെടുക്കാൻ വൈകിയതെന്നാണ് മൃദുല അടുത്തിടെ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ആരാധകരുടെ ചില സംശയങ്ങൾക്കും വീട്ടിലെ പുതിയൊരു സന്തോഷവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൃദുല വിജയ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ വീണ്ടും ഗർഭിണിയാണെന്ന തരത്തിൽ പല യുട്യൂബ് ചാനലുകളിലും വീഡിയോകൾ കണ്ടുവെന്നും തന്റെ സഹപ്രവർത്തകർ തന്നെ ആ വീഡിയോകൾ അയച്ച് തന്ന് സത്യാവസ്ഥയെ കുറിച്ച് ചോദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇപ്പോൾ താൻ മറുപടി നൽകുന്നതെന്നും പറഞ്ഞാണ് മൃദുലയുടെ വീഡിയോ ആരംഭിക്കുന്നത്. 'ഞാൻ ഗർഭിണിയല്ല. ഞങ്ങൾ അടുത്ത കുഞ്ഞിന് വേണ്ടിയുള്ള പ്ലാനിങ് തുടങ്ങിയോയെന്ന് കുറേപ്പേർ ചോദിച്ചിരുന്നു.
അതേ കുറിച്ചുള്ള കാര്യങ്ങൾ സസ്പെൻസാണ്. ഞങ്ങൾ ഒരുമിച്ച് വന്ന് ഒരിക്കൽ അതേ കുറിച്ച് പറയുന്നതായിരിക്കുമെന്നും', മൃദുല പുതിയ വീഡിയോയിൽ പറയുന്നു. കൂടാതെ താൻ ഗർഭിണി അല്ലെങ്കിലും വീട്ടിലെ മറ്റൊരാൾ പ്രസവിച്ചുവെന്നും തങ്ങൾ അറിയാതെ പോയ ഗർഭമായിരുന്നു അതെന്നും പറയുകയാണ് മൃദുല വിജയ്. താരം വളർത്തുന്ന മുയലാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. അതിന്റെ സന്തോഷത്തിലാണ് മൃദുല.
മുയൽ ഗർഭിണിയാണെന്നത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം മുയൽ രോമം മുഴുവൻ പൊഴിക്കുന്നത് കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. പിന്നെ പിറ്റേദിവസം വന്ന് നോക്കിയപ്പോൾ ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ചതായി കണ്ടു.മുയലുകളെ വളർത്തി ഞങ്ങൾക്ക് ശീലമില്ല. അതുകൊണ്ട് തന്നെ പ്രസവശേഷം എങ്ങനെ ശുശ്രൂഷിക്കണം എന്നതൊന്നും അറിയില്ല. യുട്യൂബിൽ നോക്കിയാണ് പലതും മുയലിനും കുഞ്ഞുങ്ങൾക്കും ഒരുക്കി കൊടുത്തത്.
Content Highlight: #MridulaVijay #pregnant #again #shared #new video

































