---
title: "#PankajTripadi | ഹൃത്വികിൻ്റെ കുത്തേറ്റ് ഞാൻ ബോധംകെട്ട് വീണു; സംഭവം ഇങ്ങനെ- പങ്കജ് തൃപാഠി"
english_title: "#Hrithik #punched #me #I fainted #incident #follows- Pankaj Tripadi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138517/hrithik-punched-me-and-i-fainted-the-incident-is-as-follows-pankaj-tripadi"
published_at: "2023-08-12T22:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7c1beddd45_pankaj_3.jpg"
keywords: []
---

# #PankajTripadi | ഹൃത്വികിൻ്റെ കുത്തേറ്റ് ഞാൻ ബോധംകെട്ട് വീണു; സംഭവം ഇങ്ങനെ- പങ്കജ് തൃപാഠി

> **Lead Summary:** സിനിമയില്‍ വേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ വര്‍ഷങ്ങളുടെ സ്ട്രഗളിലൂടെ ബോളിവുഡിലെ മിന്നും താരമായി വന്ന ആളാണ് പങ്കജ് തൃപാഠി . ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സിനിമാ ജീവിതം ആരംഭിച്ച പങ്കജ് തൃപാഠി ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് പങ്കജ്. ഹൃത്വിക് റോഷന്‍ നായകനായ അഗ്നീപഥിലും പങ്കജ് തൃപാഠി അഭിനയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവം പങ്കുവെക്കുകയാണ് പങ്കജ് തൃപാഠി ഇപ്പോള്‍. 

## Article Content

സിനിമയില്‍ വേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ വര്‍ഷങ്ങളുടെ സ്ട്രഗളിലൂടെ ബോളിവുഡിലെ മിന്നും താരമായി വന്ന ആളാണ് പങ്കജ് തൃപാഠി . ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സിനിമാ ജീവിതം ആരംഭിച്ച പങ്കജ് തൃപാഠി ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് പങ്കജ്. ഹൃത്വിക് റോഷന്‍ നായകനായ അഗ്നീപഥിലും പങ്കജ് തൃപാഠി അഭിനയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവം പങ്കുവെക്കുകയാണ് പങ്കജ് തൃപാഠി ഇപ്പോള്‍. 

ചിത്രീകരണത്തിനിടെ ഹൃത്വിക്കിന്റെ കുത്ത് കൊണ്ട് താന്‍ തലകറങ്ങി വീണുവെന്നാണ് പങ്കജ് പറയുന്നത്. 'ആ സീനില്‍ ഹൃത്വിക് എന്നെ മൂന്ന് നാല് തവണ കുത്തുന്നുണ്ട്. കുത്തേല്‍ക്കുമ്പോള്‍ ഒരാള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാത്തതിനാല്‍ ഞാന്‍ ശ്വാസമെടുക്കാതെയാണ് നിന്നത്. ഈ രംഗം സൂക്ഷിച്ച് നോക്കിയാല്‍ കാണാം എന്റെ കണ്ണ് ചുവന്നിരിക്കുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കില്‍ ഞാന്‍ ബോധം കെട്ട് വീണു. ക്യാമറ റോള്‍ ചെയ്തു കൊണ്ടിരിക്കെയാണ് ഞാന്‍ ബ്ലാക്കൗട്ടായി വീഴുന്നത്.

കുറേനേരം ശ്വാസം പിടിച്ചു നിന്നിട്ടുണ്ടാകണം. ആളുകള്‍ വന്ന് എന്നെ എടുത്തു കൊണ്ട് പോയി. കണ്ണ് തുറന്നപ്പോള്‍ എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കുന്നതാണ് കണ്ടത്'' പങ്കജ് തൃപാഠി പറയുന്നു. ''നിങ്ങള്‍ എന്നോട് കഷ്ടപ്പാടിനെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് സങ്കടകഥയൊന്നും പറയാനില്ല. ഫുഡ്പാത്തിലൊക്കെ കിടന്നത് പോലെ. അതിന് കാരണം എന്റെ ഭാര്യ മൃദുലയാണ്. വീടിന്റെ ഉത്തരവാദിത്തം മുഴുവന്‍ അവള്‍ ഏറ്റെടുത്തു.

വീട്ടിലെ കുടുംബനാഥന്‍ അവളാണെന്നാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്'' പങ്കജ് തൃപാഠി പറയുന്നു. അധ്യാപികയായിരുന്നു പങ്കജിന്റെ ഭാര്യ മൃദുല. വര്‍ഷങ്ങളോം ഭര്‍ത്താവിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി മൃദുല കൂടെ തന്നെ നിന്നു. കാലമിത്തിരി വൈകിയെങ്കിലും പങ്കജ് തൃപാഠിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഒടിടിയുടെ വരവോടെ പങ്കജ് കൂടുതല്‍ തിരക്കുള്ള നടനായി മാറി. മിര്‍സാപൂര്‍ പോലുള്ള ഷോകളിലൂടെ ഒടിടിയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി മാറി. ഓ മൈ ഗോഡ് 2 ആണ് പങ്കജ് തൃപാഠിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/138517/hrithik-punched-me-and-i-fainted-the-incident-is-as-follows-pankaj-tripadi)