---
title: "#DivyaPrabha | വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു; പോസ്റ്റ് പങ്ക് വെച്ച് നടി"
english_title: "#Actress #DivyaPrabha #said #strange #object #sky #during #her #flight."
publisher: "moviemax.in"
canonical_url: "https://moviemax.in/news/138511/actress-divyaprabha-said-strange-object-sky-during-her-flight"
published_at: "2023-08-12T22:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7bcc7dd976_divyaprabha.jpg"
keywords: []
---

# #DivyaPrabha | വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു; പോസ്റ്റ് പങ്ക് വെച്ച് നടി

> **Lead Summary:** വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ വസ്തു കണ്ടത് എന്നാണ് ദിവ്യപ്രഭ പറയുന്നത്.

## Article Content

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ വസ്തു കണ്ടത് എന്നാണ് ദിവ്യപ്രഭ പറയുന്നത്.

”മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകള്‍ക്ക് മുന്‍പ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു.”

**[https://www.instagram.com/divya_prabha__/?utm_source=ig_embed&ig_rid=f0033441-38aa-4c1c-a99f-26a5a71c7776](https://www.instagram.com/divya_prabha__/?utm_source=ig_embed&ig_rid=f0033441-38aa-4c1c-a99f-26a5a71c7776)
**

”മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?” എന്നാണ് ദിവ്യപ്രഭ ചോദിക്കുന്നത്. ചിത്രങ്ങള്‍ സഹിതമാണ് ദിവ്യയുടെ കുറിപ്പ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/138511/actress-divyaprabha-said-strange-object-sky-during-her-flight)