---
title: " നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍  പാട്ടു പാടാന്‍ മലയാളം റാപ്പര്‍ 'വേടന്‍' എത്തുന്നു  "
english_title: " Hirandas Murali alias Vedan is a notable Malayalam rapper with the voice of Voiceless. Anwar Ali is the lyricist of the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1385/hirandas-murali-alias-vedan-is-a-notable-malayalam-rapper-with-the-voice-of-voiceless-anwar-ali-is-the-lyricist-of-the-film"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f8d8149d5b63_nivin 2.jpg"
keywords: []
---

#  നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍  പാട്ടു പാടാന്‍ മലയാളം റാപ്പര്‍ 'വേടന്‍' എത്തുന്നു  

> **Lead Summary:** നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ചലച്ചിത്ര താരം സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് കൊച്ചിയില്‍ ആണ് നടക്കുന്നത് . 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിചിരിക്കുന്നത് . വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലിയാണ് സിനിമയുടെ ഗാനരചയിതാവ്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്.

## Article Content

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ചലച്ചിത്ര താരം സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് കൊച്ചിയില്‍ ആണ് നടക്കുന്നത് . 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിചിരിക്കുന്നത് . വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലിയാണ് സിനിമയുടെ ഗാനരചയിതാവ്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്.

ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ. കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും ചിത്രത്തില്‍ പാടുന്നു. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത .. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1385/hirandas-murali-alias-vedan-is-a-notable-malayalam-rapper-with-the-voice-of-voiceless-anwar-ali-is-the-lyricist-of-the-film)