---
title: "#arrest | യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി,  ഭീഷണിപ്പെടുത്തി പണം തട്ടി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍"
english_title: "#arrest #youngwoman #sexually #assaulted #filmed, #threatened #extorted #money #Filmproducer #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138495/arrest-youngwoman-sexually-assaulted-filmed-threatened-extorted-money-filmproducer-arrested"
published_at: "2023-08-12T21:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7addceea49_Untitled-1.jpg"
keywords: []
---

# #arrest | യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി,  ഭീഷണിപ്പെടുത്തി പണം തട്ടി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

> **Lead Summary:** ** യു**വതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പ്രമുഖ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍.

## Article Content

** യു**വതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പ്രമുഖ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍.

ശനിയാഴ്ച്ചയാണ് കര്‍ണാടക പൊലീസ് നിര്‍മാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത് വിരേന്ദ്ര ബാബു യുവതിയില്‍ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കില്‍ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവം നടന്നത് 2021ല്‍ ആയിരുന്നുവെങ്കിലും ഇര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വൈകിയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയുടെ കൈകളില്‍ നിന്ന് കൂടുതല്‍ പീഡനം നേരിടാതിരിക്കാൻ തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നതായി ഇരയായ യുവതി പരാതിയില്‍ പറഞ്ഞു.

എന്നാല്‍ ജൂലൈ 30ന് വീണ്ടും ആരോപണവിധേയനായ സിനിമാ നിര്‍മ്മാതാവ് വീണ്ടും വിളിച്ച്‌ ഭീഷണിപ്പെടുത്തി. വീരേന്ദ്ര ബാബു തന്നെ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി.

ബലാത്സംഗം, ജീവന് ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/138495/arrest-youngwoman-sexually-assaulted-filmed-threatened-extorted-money-filmproducer-arrested)