---
title: "#PinarayiVijayan | വിവാദങ്ങള്‍  ബാധിക്കുന്നില്ല; 'ജയിലര്‍' കാണാനെത്തി മുഖ്യമന്ത്രിയും കുടുംബവും"
english_title: "#ChiefMinister #PinarayiVijayan #came to #watch #movie #Jailor #hisfamily #hinting #notaffected #anycontroversies."
publisher: "moviemax.in"
canonical_url: "https://moviemax.in/news/138491/chiefminister-pinarayivijayan-came-to-watch-movie-jailor-hisfamily-hinting-notaffected-anycontroversies"
published_at: "2023-08-12T21:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7abfe6f703_pinarayivijayan.jpg"
keywords: []
---

# #PinarayiVijayan | വിവാദങ്ങള്‍  ബാധിക്കുന്നില്ല; 'ജയിലര്‍' കാണാനെത്തി മുഖ്യമന്ത്രിയും കുടുംബവും

> **Lead Summary:** വിവാദങ്ങളൊന്നും ബാധിക്കുന്നില്ലെന്ന സൂചന നല്‍കി കുടുംബസമേതം 'ജയിലര്‍' സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ 'ജയിലര്‍' കാണാന്‍ തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കും അവധി കൊടുത്താണ് മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററില്‍ എത്തിയത്.

## Article Content

വിവാദങ്ങളൊന്നും ബാധിക്കുന്നില്ലെന്ന സൂചന നല്‍കി കുടുംബസമേതം 'ജയിലര്‍' സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ 'ജയിലര്‍' കാണാന്‍ തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കും അവധി കൊടുത്താണ് മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററില്‍ എത്തിയത്.

ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. സുരക്ഷ ഒഴിവാക്കിയാണ് മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച രാത്രി 'ജയിലറി'നെത്തിയത്.

സിഎംഎല്‍ആറില്‍ നിന്നും വീണ വാങ്ങിയ പണത്തിന്റെ കണക്ക് മറച്ചു വെച്ചു എന്ന ആരോപണം ചൂട് പിടിക്കുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമക്കെത്തിയത്. വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ മുഖ്യമന്ത്രി സിനിമ കാണാന്‍ പോകുന്നതാണ് പതിവെന്ന് നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് വീണ വിജയന്റെ വരുമാനം തെറ്റായി നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയോ മുഹമ്മദ് റിയാസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രതിരോധം തീര്‍ത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/138491/chiefminister-pinarayivijayan-came-to-watch-movie-jailor-hisfamily-hinting-notaffected-anycontroversies)