#saraalikhan | വൺ നൈറ്റ് സ്റ്റാൻഡിനെക്കുറിച്ച് സാറയോട് കരീന; പ്രതികരണം അറിയിച്ച് സാറ

#saraalikhan | വൺ നൈറ്റ് സ്റ്റാൻഡിനെക്കുറിച്ച് സാറയോട് കരീന; പ്രതികരണം അറിയിച്ച് സാറ
2023-08-12T19:49:00 | By Kavya N

ബോളിവുഡിലെ താര കുടുംബമാണ് കരീന കപൂറിന്റേത്. വിവാഹം മാർക്കറ്റ് മൂല്യം കുറയ്ക്കുമെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന ഇതൊന്നും കാര്യമാക്കിയില്ല. 2012 ൽ സെയ്ഫിനെ വിവാഹം ചെയ്തു. വിവാഹശേഷവും നടി മുൻനിര നായികയായി തുടരുകയാണ് വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം അമ്മയുമായി. തൈമൂർ അലി ഖാൻ എന്നാണ് കരീനയുടെ മൂത്ത മകന്റെ പേര്. 2021 ൽ രണ്ടാമതൊരു മകനും പിറന്നു. ജഹാം​ഗീർ അലി ഖാൻ എന്നാണ് ഇളയ മകന്റെ പേര്.

സെയ്ഫ് അലി ഖാന് മുൻ ഭാര്യ അമൃത സിം​ഗിൽ മറ്റ് രണ്ട് മക്കളുമുണ്ട്. സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിവരാണ് സെയ്ഫിനും അമൃതയ്ക്കും പിറന്നവർ. സാറ അലി ഖാൻ അഭിനയ രം​ഗത്ത് ഇന്ന് സജീവമാണ്. ഇപ്പോഴിതാ കരീനയും സാറ അലി ഖാനും തമ്മിലുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീനയുമായി അടുത്ത ബന്ധം സാറയ്ക്കുണ്ട്. ഒരു അഭിമുഖ പരിപാടിയിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. കരീനയാണ് ഷോയുടെ അവതാരകയായത്.

അതിഥിയായ സാറയോട് ചില സ്വകാര്യ കാര്യങ്ങൾ കരീന ചോദിക്കുകയും . സാറ മടിക്കാതെ ഇതിന് മറുപടി നൽകുകയും ചെയ്തു. ഞാനീ ചോദ്യം നിന്നോട് ചോദിക്കാമോ എന്നറിയില്ല. പക്ഷെ നമ്മൾ ഒരു മോഡേൺ ഫാമിലി ആണല്ലോ. എപ്പോഴെങ്കിലും വൺ നൈറ്റ് സ്റ്റാന്റ് നടന്നിട്ടുണ്ടോ എന്ന് കരീന സാറയോട് ചോദിച്ചു. ഇല്ല എന്ന് സാറ മറുപടി നൽകി. ഇത് കേട്ട കരീന തനിക്ക് ആശ്വാസമായെന്ന് വ്യക്തമാക്കി.അതുപോലെ ഡേറ്റിം​ഗ്, ബോയ് ഫ്രണ്ട് തുടങ്ങിയ പല ചോ​ദ്യങ്ങളും സാറയോട് കരീന ചോദിച്ചു.

നമ്മുടെ സംസാരം സെയ്ഫിനോട് പങ്കുവെക്കട്ടെയെന്നും കരീന ചോദിച്ചു. പങ്കുവെച്ചോളൂ അത് കുഴപ്പമില്ല, പക്ഷെ അദ്ദേഹം ഈ ഷോ കാണുന്നുണ്ടാകുമെന്നാണ് സാറ അലി ഖാൻ നൽകിയ മറുപടി. കരീനയുടെ ചോ​ദ്യങ്ങളും സാറയുടെ മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യ വിവാഹത്തിലെ മക്കളുടെ കാര്യത്തിൽ സെയ്ഫ് വലിയ ശ്രദ്ധ പുലർത്താറുണ്ട്. കരീനയും ഇത് മനസ്സിലാക്കി ഒപ്പം നിൽക്കുന്നു. അമൃത തന്നെ നിരന്തരം പരിഹസിക്കുകയും അമ്മയെയും സഹോദരിയെയും കുറിച്ച് വരെ മോശമായി സംസാരിക്കുകയും ചെയ്തെന്ന് സെയ്ഫ് അന്ന് ആരോപിച്ചു.

അഞ്ച് കോടി രൂപ അമൃതയ്ക്കും കുട്ടികൾക്കും ജീവാനാംശമായി നൽകിക്കൊണ്ടിരിക്കുകയാണെന്നും സെയ്ഫ് അന്ന് തുറന്ന് പറഞ്ഞു. 2.5 കോടി രൂപ ഇതുവരെ കൊടുത്തു. മകന് 18 വയസാകുന്നത് വരെ മാസം ഒരു ലക്ഷം രൂപ വീതം കൊടുത്ത് കൊണ്ടിരിക്കുന്നു. എന്റെ കൈയിൽ ഇത്രയും പണമില്ല. ബാക്കിയുള്ള തുക തരുമെന്ന് താൻ ഉറപ്പ് നൽകിയിട്ടുണ്ട്. ആ തുക നൽകുമെന്നും അന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. വിവാഹ മോചന വിഷയം പിന്നീട് പൊതുവിടങ്ങളിൽ ചർച്ചയാകാതിരിക്കാൻ സെയ്ഫും അമൃതയും ശ്രദ്ധിച്ചു. .                                 

Content Highlight: #Kareenato #Sara #onenightstand #Sara #feedback

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup