---
title: "#Siddique |സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച്  സൂര്യ"
english_title: "#Tamilactor #Suriya #visited #late #director #Siddique's #house #expressed #condolences."
publisher: "moviemax.in"
canonical_url: "https://moviemax.in/news/138365/tamilactor-suriya-visited-late-director-siddiques-house-expressed-condolences"
published_at: "2023-08-12T11:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d721f48d679_surya.jpg"
keywords: []
---

# #Siddique |സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച്  സൂര്യ

> **Lead Summary:** അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് തമിഴ് നടൻ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്.

## Article Content

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് തമിഴ് നടൻ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്.

സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ സൂര്യയും വിജയ്‌യുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു.

സിദ്ദിഖിന്റെ വിയോഗത്തിന് പിന്നാലെ സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ വേദന പങ്കുവെച്ചിരുന്നു. ഫ്രണ്ട്സ് തനിക്ക് ഏറെ പ്രധാനപ്പെട്ട സിനിമയാണ്. ചിത്രീകരണമാണെങ്കിലും എഡിറ്റിലാണെങ്കിലും തന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു.

[**https://twitter.com/i/status/1690219423968468992**](https://twitter.com/i/status/1690219423968468992)

ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം തന്നെ പഠിപ്പിച്ചുവെന്നും സൂര്യ പറഞ്ഞു. 'ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം സീനിയറും ഒരുപാട് അറിയപ്പെടുന്ന സംവിധായകനുമാണ്.

പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഓര്‍മകള്‍ അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്,' സൂര്യ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/138365/tamilactor-suriya-visited-late-director-siddiques-house-expressed-condolences)