---
title: "#sameerareddy | ഞാൻ ​ഗർഭിണിയാണെന്ന് അവർ കരുതി; സംഭവം ഇങ്ങനെ- സമീറ റെഡ്ഡി"
english_title: "#Theythought #Iwaspregnant #incident #like this - Sameera Reddy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/138331/theythought-iwaspregnant-incident-like-this-sameera-reddy"
published_at: "2023-08-12T09:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70a2dba31b_sameera_1.jpg"
keywords: []
---

# #sameerareddy | ഞാൻ ​ഗർഭിണിയാണെന്ന് അവർ കരുതി; സംഭവം ഇങ്ങനെ- സമീറ റെഡ്ഡി

> **Lead Summary:** ചുരുങ്ങിയ കാലം മാത്രം സിനിമാ രം​ഗത്ത് നിന്ന നടിയാണ് സമീറ റെഡ്ഡി. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമാകാൻ സമീറയ്ക്ക് കഴിഞ്ഞിട്ടുണ്ട് . വിവാഹ ശേഷമാണ് നടി അഭിനയ രം​ഗത്ത് നിന്നും പിൻമാറിയത്. 2014 ലാണ് ബിസിനസുകാരനായ അക്ഷയ് വർദയുമായി സമീറ വിവാഹിതയാകുന്നത്. സിനിമകളിലെ ഹോട്ട് ഐക്കൺ ആയി അറിയപ്പെട്ട സമീറ പ്രസവ ശേഷം വല്ലാതെ വണ്ണം വെച്ചു. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ അം​ഗീകരിച്ച സമീറ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചു.

## Article Content

ചുരുങ്ങിയ കാലം മാത്രം സിനിമാ രം​ഗത്ത് നിന്ന നടിയാണ് സമീറ റെഡ്ഡി. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമാകാൻ സമീറയ്ക്ക് കഴിഞ്ഞിട്ടുണ്ട് . വിവാഹ ശേഷമാണ് നടി അഭിനയ രം​ഗത്ത് നിന്നും പിൻമാറിയത്. 2014 ലാണ് ബിസിനസുകാരനായ അക്ഷയ് വർദയുമായി സമീറ വിവാഹിതയാകുന്നത്. സിനിമകളിലെ ഹോട്ട് ഐക്കൺ ആയി അറിയപ്പെട്ട സമീറ പ്രസവ ശേഷം വല്ലാതെ വണ്ണം വെച്ചു. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ അം​ഗീകരിച്ച സമീറ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചു.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സമീറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വീട്ടിലെ ടെറസിൽ വെച്ചാണ് വിവാഹം നടന്നത്. പെട്ടെന്ന് വിവാ​ഹം ചെയ്തതിന് കാരണം താൻ ​ഗർഭിണിയായതാണെന്ന് മാധ്യമങ്ങൾ കരുതിയെന്നും സമീറ ചൂണ്ടിക്കാട്ടി. ഈ പെൺകുട്ടി ​ഗർഭിണിയാണെന്ന് മുഴുവൻ മാധ്യമങ്ങളും കരുതിയെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ ഞാൻ ​ഗർഭിണി ആയിരുന്നില്ല. വിവാഹത്തിന് പറ്റിയ അടുത്ത ശുഭ മുഹൂർത്തം മെയ് മാസത്തിലാണ്.

അപ്പോൾ വളരെ ചൂടാണെന്ന് ഞാൻ കരുതി. ഇതോടെ ജനുവരി 21 നല്ല സമയമാണെന്ന് പണ്ഡിത് ജി പറഞ്ഞു. തന്റെ പ്രണയകാലത്തെക്കുറിച്ച് മുമ്പൊരിക്കൽ‌ നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. പിആർ ഇവന്റിന്റെ ഭാ​ഗമായി ഞാൻ ബൈക്ക് ഓടിക്കണം. കമ്പനിയുടെ ഉടമയായ അക്ഷയ് വർദയും അന്നവിടെ വന്നു. ‌അക്ഷയ്നെ കണ്ടപ്പോൾ തന്നെ തനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ഞാൻ ഓടിച്ച ബൈക്ക് വീണു. തന്നേക്കാളും ബൈക്കിന്റെ കാര്യത്തിലാണ് അദ്ദേഹം ശ്രദ്ധ കൊടുത്തത്.

അക്ഷയുടെ നമ്പർ താൻ ചോദിച്ച് വാങ്ങുകയായിരുന്നെന്നും അന്ന് സമീറ റെഡ്ഡി തുറന്ന് പറഞ്ഞു. സമീറ റെഡ്ഡിയും അമ്മായിമ്മയും ഒരുമിച്ചുള്ള റീലുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാകാറുണ്ട്. തമിഴകത്ത് നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീറ ഇന്നും അറിയപ്പെടുന്നത്. 2008 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു.

സിനിമാ രം​ഗത്ത് മീ ടൂ തുറന്ന് പറച്ചിലുകൾ നടന്നപ്പോൾ സമീറ ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഫിലിം മേക്കർസ് തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സമീറ റെഡ്ഡിഅന്ന് വെളിപ്പെടുത്തി. ഒപ്പം കരിയറിന്റെ മികച്ച സമയത്ത് തനിക്ക് ഡിപ്രഷനിലൂടെ കടന്ന് പോകേണ്ടി വന്നെന്നും താരം തുറന്ന് പറഞ്ഞു. പണവും പ്രശസ്തിയും ഉണ്ടായിട്ടും താനാരുമല്ലെന്ന ചിന്ത അക്കാലത്ത് അലട്ടിയെന്നും നടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/138331/theythought-iwaspregnant-incident-like-this-sameera-reddy)